Booked | 'ഞാനൊരു വികലാംഗയാണ്, എല്ലാകുട്ടികളും എന്റെ മക്കളെ പോലെ; തെറ്റ് അംഗീകരിക്കുന്നു, ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു'; മുസ്ലീം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ചെന്ന സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക
Aug 26, 2023, 16:17 IST
ന്യൂഡല്‍ഹി: (www.kvartha.com) ഗൃഹപാഠം ചെയ്യാത്തതിന് മുസ്ലീം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ചെന്ന സംഭവത്തില്‍ വിശദീകരണവുമായി ആരോപണ വിധേയയായ അധ്യാപിക തൃപ്ത ത്യാഗി രംഗത്ത്. വര്‍ഗീയത മൂലമാണ് താന്‍ കുട്ടിയെ അടിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന വാര്‍ത്തകള്‍ അധ്യാപിക തള്ളി.
ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്‌കൂളില്‍ നടന്ന സംഭവത്തില്‍ രാജ്യത്തെ വിവിധ കോണുകളില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയായിരുന്നു വിമര്‍ശനം ഉടലെടുത്തത്.
സംഭവത്തില്‍ അധ്യാപികയുടെ വിശദീകരണം:
ഗൃഹപാഠം ചെയ്തുകൊണ്ടുവരാത്തതിനാലാണ് കുട്ടിയെ ശിക്ഷിക്കാന്‍ നിര്‍ദേശിച്ചത്. കുട്ടിയോട് കര്‍ശനമായി പെരുമാറാന്‍ മാതാപിതാക്കളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നു. ഞാനൊരു വികലാംഗയാണ്. അതിനാല്‍ അവനെ ശിക്ഷിക്കാന്‍ മറ്റ് വിദ്യാര്‍ഥികളുടെ സഹായം തേടിയതാണ്. അങ്ങനെയെങ്കിലും ആ കുട്ടി ഗൃഹപാഠം ചെയ്തുകൊണ്ടുവരട്ടെ എന്ന് കരുതി.
വീഡിയോ എഡിറ്റ് ചെയ്ത് വര്‍ഗീയമായി ചിത്രീകരിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു ക്ലാസിലിരിക്കുന്നുണ്ടായിരുന്നു. അവനാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. എല്ലാകുട്ടികളും എന്റെ മക്കളെ പോലെയാണ്. എന്റെ തെറ്റ് അംഗീകരിക്കുന്നു. ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരോടും പറയാനുള്ളത് ഇതാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇതേകുറിച്ച് ട്വീറ്റ് ചെയ്തു. ഇങ്ങനെയായാല്‍ അധ്യാപകര്‍ കുട്ടികളെ എങ്ങനെ പഠിപ്പിക്കും- എന്നും തൃപ്ത ത്യാഗി പറഞ്ഞു.
അതേസമയം അധ്യാപികക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതായി മുസഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് മല്ലപ്പ ബങ്കാരി പറഞ്ഞു. രക്ഷിതാക്കള്‍ ആദ്യം പരാതി നല്‍കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. അത് രെജിസ്റ്റര്‍ ചെയ്തു എന്നും ബങ്കാരി പറഞ്ഞു.
നേഹ പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പിച്ച് നിര്‍ത്തിയ അധ്യാപിക, മറ്റു വിദ്യാര്‍ഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മര്‍ദനത്തിനിരയായ കുട്ടി പറഞ്ഞു.
മുമ്പും വിദ്യാര്‍ഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം തൃപ്ത ത്യാഗി എന്ന അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മര്‍ദനമേറ്റ കുട്ടിയുടെ മാതാവ് റുബീനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Keywords: Case against Muzaffarnagar teacher for asking students to Assault Muslim classmate, New Delhi, News, Crime, Criminal Case, Parents, Media, Police Case, Teacher, Clarification, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.