Case Against Engineer | പിണക്കത്തിലായ ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് രഹസ്യമായി സിസിടിവി ക്യാമറയും ജിപിഎസും സ്ഥാപിച്ചതായി പരാതി; യുവ എന്‍ജിനീയറുടെ പേരില്‍ കേസ്; ഒളിവില്‍പ്പോയ ഭര്‍ത്താവിനായി തിരച്ചില്‍
Jul 10, 2022, 09:16 IST
ചെന്നൈ: (www.kvartha.com) പിണങ്ങി കഴിയുന്ന ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് രഹസ്യമായി സിസിടിവി ക്യാമറയും ജിപിഎസും സ്ഥാപിച്ചതായി പരാതി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ പേരില്‍ പൊലീസ് കേസെടുത്തു. ഷോളിംഗനല്ലൂരിലെ സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എസ് സഞ്ജയിന്റെ പേരിലാണ് ഭാര്യ സതന്യയുടെ പരാതിയില്‍ കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2011-ല്‍ വിവാഹിതരായ ഇവര്‍ വടപളനിയിലെ ആഡംബരവീട്ടിലായിരുന്നു താമസം. സതന്യ ഗര്‍ഭിണിയായ സമയത്ത് അവരുടെ സുഹൃത്തായ യുവതിയുമായി സഞ്ജയ് അടുത്തു. ഇതറിഞ്ഞ സതന്യ പിണങ്ങിപ്പോവുകയും വിവാഹമോചനത്തിന് നോടീസ് നല്‍കുകയും ചെയ്തു.
അടുത്തയിടെയാണ് കാറില്‍ ജിപിഎസ് സംവിധാനം സ്ഥാപിച്ച കാര്യം സതന്യയുടെ ശ്രദ്ധയില്‍പെട്ടത്. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ എതിര്‍വശത്ത് സിസിടിവി ക്യാമറ വച്ചതായും കണ്ടു. തുടര്‍ന്ന് സതന്യ പരാതി നല്‍കുകയായിരുന്നു. കേസെടുത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.