ബൈജൂസ്‌ ആപ് ആപ്പിലാകുമോ? യു പി എസ് സി പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് കേസ്

 


മുംബൈ: (www.kvartha.com 05.08.2021) ബൈജൂസ്‌ ആപ് ഉടമയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. യു പി എസ് സി പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന പരാതിയിലാണ് കേസ്. ക്രിമിയോഫോബിയ എന്ന സ്ഥാപനമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് ഐപിസി  120(ബി) ക്രിമിനൽ ഗൂഡാലോചന, വിവര സാങ്കേതിക നിയമത്തിലെ 69(എ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 30 നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  

ബൈജൂസ്‌ ആപ് ആപ്പിലാകുമോ? യു പി എസ് സി പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് കേസ്

ട്രാൻസ്നാഷണൽ ഓർഗനൈസ്ഡ് ക്രൈമിനെതിരായ യുഎൻ കൺവെൻഷന്റെ (UNTOC) ഒരു നോഡൽ ഏജൻസിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നാണ് ബൈജൂസ്‌ ആപ് യു പി എസ് സിയുടെ പാഠ്യപദ്ധതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ 
UNTOC- യുടെ നോഡൽ ഏജൻസി അല്ല സി.ബി.ഐ എന്ന് സിബിഐ തന്നെ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടെന്ന് ക്രിമിയോഫോബിയ നൽകിയ പരാതിയിൽ പറയുന്നു.  

ബൈജൂസ്‌ ആപിന്റെ യു പി എസ് സി പാഠ്യപദ്ധതിയിൽ തെറ്റുള്ളതായി കഴിഞ്ഞ മെയ് മാസത്തിലാണ് ഞാൻ കണ്ടെത്തിയത്. ഇതേതുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് ഞാനവർക്ക് ഇ-മെയിൽ അയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അയച്ച ഒരു കത്താണ് അവരെനിക്ക് മറുപടിയായി അയച്ചത്. അതിൽ സിബിഐ ഒരു നോഡൽ ഏജന്സിയാണെന്ന് പറയുന്നുണ്ട്. എന്നാൽ 2012 ലെ കത്തായിരുന്നു അത്. തുടർന്നാണ് പൊലീസിനെ സമീപിച്ചത്- ക്രിമിയോഫോബിയ സ്ഥാപകൻ സ്നേഹിൽ ദാൽ പറഞ്ഞു.  

എഫ് ഐ ആറിന്റെ ഒരു പകർപ്പ് ലഭിച്ചിട്ടുണ്ട്. അഭിഭാഷകർ എഫ്ഐആറിന്റെ ഉള്ളടക്കങ്ങൾ പരിശോധിച്ച് വരികയാണ്. അഭിഭാഷകരുടെ  നിയമോപദേശം അനുസരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ബൈജൂസ്‌ ആപ് പ്രതികരിച്ചു. 

മലയാളിയായ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്‌ ആപിനെതിരെ ഇതിനകം നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 

SUMMARY: Mr Dhall said that in 2016, the CBI had given in writing that it was not the nodal agency for implementation of UNTOC, after which he had filed a criminal writ petition in the Supreme Court against the Union of India and 45 ministries for not implementing the UNTOC in the country.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia