പഞ്ചാബ് തെരഞ്ഞെടുപ്പ്: അരവിന്ദ് കെജ് രിവാളിനെതിരെ കേസ്; മുന്‍ എ എ പി നേതാവ് കുമാര്‍ വിശ്വാസിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഒരുക്കുന്നു
Feb 19, 2022, 20:39 IST
ന്യൂഡെല്‍ഹി: (www.kvartha.com 19.02.2022) പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാര്‍ടി മുന്‍ നേതാവ് കുമാര്‍ വിശ്വാസിന് സി ആര്‍ പി എഫ് സംരക്ഷണത്തോടെ കേന്ദ്ര സര്‍കാര്‍ ശനിയാഴ്ച വൈ കാറ്റഗറി സുരക്ഷ നല്‍കി.
അതേസമയം ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ് രിവാളിനെതിരെ സംസ്ഥാന പൊലീസിനോട് എഫ് ഐ ആര്‍ എടുക്കാന്‍ ഇലക്ഷന്‍ കമിഷന്‍ ഉത്തരവിട്ടു. സ്വതന്ത്ര ഖാലിസ്താന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു എന്ന വിശ്വാസത്തിന്റെ അവകാശവാദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് അവലോകനം ചെയ്യുകയാണെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
ശിരോമണി അകാലിദളിന്റെ (എസ്.എ.ഡി) പരാതിയെ തുടര്‍ന്നാണ് അരവിന്ദ് കെജ് രിവാളിനെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചാബ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഉത്തരവിട്ടത്.
'മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു', 'മറ്റ് പാര്‍ടികള്‍ക്കെതിരെ തെറ്റായതും നിസ്സാരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നീ കുറ്റങ്ങളാണ് കെജ്രിവാളിനെതിരെ ചുമത്തിയിരിക്കുന്നത്. ഫേസ്ബുകും ട്വിറ്റെറും ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്ത വീഡിയോയ്‌ക്കെതിരെ ശിരോമണി അകാലിദള്‍ വക്താവ് അര്‍ഷ് ദീപ് സിംഗ് ക്ലെര്‍ എതിര്‍പ് ഉന്നയിച്ചതായി എ എന്‍ ഐ റിപോര്‍ട് ചെയ്തു. ആശുപത്രികള്‍ പണിയുന്ന ലോകത്തിലെ ഏറ്റവും മധുരമുള്ള ഭീകരന്‍ താനാണെന്ന് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് കെജ് രിവാള്‍ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.
അതിനിടെ സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്താണ് കേന്ദ്രം വിശ്വാസിന് വി ഐ പി സുരക്ഷ നല്‍കുന്നതെന്ന് സുരക്ഷാ ശൃംഖലയിലെ വൃത്തങ്ങള്‍ ഐ എ എന്‍ എസിനോട് പറഞ്ഞു. അടുത്തിടെ, വൈറലായ ഒരു വീഡിയോ ക്ലിപില്‍, അരവിന്ദ് കെജ് രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ സ്വതന്ത്ര ഖാലിസ്താന്റെ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന് വിശ്വാസ് ആരോപിച്ചിരുന്നു. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും കെജ് രിവാള്‍ വിഘടനവാദികളോട് ചേര്‍ന്നുനിന്നിരുന്നു എന്നും വിശ്വാസ് ആരോപിച്ചിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് കമിഷന്‍ ബുധനാഴ്ച വീഡിയോ ക്ലിപിന്റെ പ്രചരണം നിരോധിച്ചെങ്കിലും അടുത്ത ദിവസം നിരോധനം നീക്കി.
പഞ്ചാബ് നിയമസഭയിലേക്കുള്ള വോടെടുപ്പ് ഫെബ്രുവരി 20ന് ഒറ്റഘട്ടമായി നടക്കും. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദളിന് 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എഎപി 20 സീറ്റുകളോടെ രണ്ടാമത്തെ വലിയ കക്ഷിയായി.
Keywords: Case against Arvind Kejriwal, Center provides Y-category security to former AAP leader Kumar Viswas, New Delhi, News, Protection, Arvind Kejriwal, Assembly Election, Election Commission, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.