Banned | വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്: പെട്രോൾ, ഡീസൽ വില ലാഭിക്കാൻ ഇങ്ങനെ ചെയ്താൽ 10,000 രൂപ പിഴ! നിരോധനം ബെംഗ്ളൂറിൽ

 


ബെംഗ്ളുറു: (KVARTHA) പെട്രോളിന്റെയും ഡീസലിന്റെയും വർധിച്ച വിലയിൽ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് പലരും നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നു. ചിലർ 'കാർപൂളിംഗ്' രീതി സ്വീകരിക്കുന്നു. എന്നാൽ ഇനി കർണാടകയുടെ തലസ്ഥാനമായ ബെംഗ്ളൂറിൽ ഇത് നടക്കില്ല. ഇവിടെ കാർപൂളിംഗ് നിരോധിച്ചിരിക്കുകയാണ് ഇപ്പോൾ. ആരെങ്കിലും ഈ രീതി അവലംബിച്ചാൽ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ബെംഗ്ളുറു ഗതാഗത വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ടാക്‌സി ഡ്രൈവർമാർ പരാതി നൽകിയിരുന്നു.

Banned | വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്: പെട്രോൾ, ഡീസൽ വില ലാഭിക്കാൻ ഇങ്ങനെ ചെയ്താൽ 10,000 രൂപ പിഴ! നിരോധനം ബെംഗ്ളൂറിൽ

എന്താണ് കാർപൂളിംഗ്?

കാര്‍പൂള്‍ എന്നത് ഒരു കൂട്ടം കാര്‍ ഉടമകളെ സൂചിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാൽ, എല്ലാവരും കാർ എടുത്ത് പോകുന്നതിന് പകരം കാർ യാത്രകൾ പങ്കിടുന്നതിലൂടെ ഒന്നിലധികം ആളുകൾ ഒരു കാറിൽ യാത്രചെയ്യുകയും, നിരവധി വാഹനങ്ങൾ നിരത്തിലിറക്കുന്നത് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതിനെ കാർപൂളിംഗ് എന്ന് വിളിക്കുന്നു. ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ യൂബറിന്റെ വരവോടെയാണ് കാർപൂളിംഗ് വ്യാപകമായത്.

കാർ പൂളിംഗ് വഴി പെട്രോളിനും മറ്റും വേണ്ടി വരുന്ന ചിലവുകൾ പങ്കുവെക്കാനും കഴിയുന്നു എന്നതാണ് പ്രത്യേകത. ഇപ്പോൾ പല നഗരങ്ങളിലും ഈ സംവിധാനം വർധിച്ചു, ഇതുമൂലം ടാക്സി ഡ്രൈവർമാരും മറ്റും നഷ്ടം നേരിടുന്നു. ടാക്‌സി യൂണിയൻ തന്നെ ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിരോധിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും കഴിയുമെന്ന് കാർപൂളിംഗിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ബെംഗ്ളൂറിൽ ഒരു കോടിയിലധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ 74 ലക്ഷം ഇരുചക്രവാഹനങ്ങളും 23.5 ലക്ഷം നാലുചക്രവാഹനങ്ങളുമാണ്.

Banned | വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്: പെട്രോൾ, ഡീസൽ വില ലാഭിക്കാൻ ഇങ്ങനെ ചെയ്താൽ 10,000 രൂപ പിഴ! നിരോധനം ബെംഗ്ളൂറിൽ

കാർപൂൾ ചെയ്താൽ എന്ത് സംഭവിക്കും?

ഇപ്പോൾ കാർപൂൾ നിയമവിരുദ്ധമായെന്നും ഇത് ചെയ്യുന്നവരുടെ ആർസി ആറുമാസം വരെ സസ്പെൻഡ് ചെയ്യാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, 5,000 രൂപ മുതൽ 10,000 രൂപ വരെ പിഴയും ഇവരിൽ നിന്ന് ഈടാക്കാം. വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യാത്ത സ്വകാര്യ കാറുകൾ കാർപൂളിംഗ് വഴി നിയമങ്ങൾ ലംഘിക്കുന്നുവെന്നതാണ് ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് പിന്നിലെ ഗതാഗത വകുപ്പിന്റെ ന്യായം.

Keywords: News, National, Carpooling, Bengaluru, Police, Karnataka,   Carpooling banned in Bengaluru, fine up to ₹10,000 can be levied.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia