Singer | പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബൈ ജയശ്രീ ആശുപത്രിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബൈ ജയശ്രീ ആശുപത്രിയില്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബ്രിടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപോര്‍ട്.
 
ഗായികയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപോര്‍ട് ചെയ്തു. ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിടനില്‍ എത്തിയതായിരുന്നു. ഹോടെല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയശ്രീയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജയശ്രീയുടെ സമൂഹ മാധ്യമ അകൗണ്ട് വഴി കുടുംബം ആരോഗ്യനിലയെ കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. 'എന്‍ എച് എസിലെ കഴിവുള്ള ജീവനക്കാര്‍ക്കും ജയശ്രീയുടെ ഒപ്പമുണ്ടായിരുന്ന കലാകാരന്മാര്‍ക്കും നന്ദി. അവര്‍ക്ക് സമയബന്ധിതമായ മെഡികല്‍ ഇടപെടല്‍ ലഭിച്ചു. ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടു. സുഖം പ്രാപിക്കുന്നു, കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണ്. സ്വകാര്യത അഭ്യര്‍ഥിച്ചുകൊണ്ട്, ആരോഗ്യ നില യഥാസമയം അപ്ഡേറ്റ് ചെയ്യുമെന്നും കുടുംബം അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ അവഗണിക്കണമെന്നും കുടുംബം അഭ്യര്‍ഥിച്ചു.

Singer | പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബൈ ജയശ്രീ ആശുപത്രിയില്‍

ഒരു ഇടവേളയ്ക്ക് ശേഷമാണ് ബോംബെ ജയശ്രി കച്ചേരി അവതരിപ്പിക്കാന്‍ ബ്രിടനിലെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ലിവര്‍പൂള്‍ യൂനിവേഴ്സിറ്റിയിലെ യോകോ ഒനോ ലെനന്‍ സെന്ററിലെ ടംഗ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

പ്രഗത്ഭയായ കര്‍ണാടക സംഗീതജ്ഞയായ ജയശ്രീ പല ഭാഷകളിലും പാടിയിരുന്നു. ഇന്‍ഡ്യന്‍ സിനിമകള്‍ക്കായി റെന്‍ഡര്‍ ചെയ്ത ജനപ്രിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈകളോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഗീത കലാനിധിയെ കുറിച്ച് മ്യൂസിക് അകാഡമിയുടെ അറിയിപ്പ് വന്നത്.

Keywords:  Carnatic singer Bombay Jayashri suffers aneurysm, undergoes surgery in United Kingdom, New Delhi, News, Singer, Hospital, Treatment, Social Media, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia