Car care tips | നിങ്ങളുടെ കാര്‍ സ്ഥിരമായി കഴുകാറുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
Oct 3, 2022, 13:18 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബന്ധങ്ങള്‍ക്ക് സമയം നീക്കിവെച്ചില്ലെങ്കില്‍ അവ തുരുമ്പെടുക്കുമെന്ന് പറയാറുണ്ട്. ഇത് മിക്കവാറും എല്ലായിടത്തും ബാധകമാണ്, മനുഷ്യനായാലും യന്ത്രമായാലും. വാഹനമുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതിനൊപ്പം കരുതലും വേണം. നിങ്ങള്‍ക്ക് ഒരു കാര്‍ ഉണ്ടെങ്കില്‍, കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ഇന്റീരിയര്‍ എത്ര തവണ ഡ്രൈക്ലീന്‍ ചെയ്തുവെന്ന് സ്വയം ചിന്തിക്കുക. കാര്‍ ശരിയായി പരിപാലിക്കാത്തതിന്റെ ഭാരം കാര്‍ വില്‍ക്കാന്‍ പോകുമ്പോള്‍ വഹിക്കേണ്ടിവരും. ശരിയായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍, കാര്‍ തുരുമ്പെടുക്കുന്നു. ഇത് അതിന്റെ ആയുസ് കുറയ്ക്കുന്നു. അതിനാല്‍ സമയാസമയങ്ങളില്‍ കാര്‍ കഴുകേണ്ടത് പ്രധാനമാണ്.
കാര്‍ കഴുകുന്നത് എങ്ങനെ:
കാറിന്റെ ശരിയായ പരിചരണത്തിന്, 15 ദിവസത്തിലൊരിക്കല്‍ കാര്‍ കഴുകുക. നേരെമറിച്ച്, മഴക്കാലത്ത് ചെളിയും മറ്റും ഉണ്ടായാല്‍ ആ സമയത്ത് പറ്റുമെങ്കില്‍ എല്ലാ ആഴ്ചയും വണ്ടി കഴുകുക. കാര്‍ കഴുകുമ്പോള്‍, നമ്മള്‍ ബ്രഷുകള്‍, സോപ് പൊടി തുടങ്ങിയ എല്ലാത്തരം സാധനങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ കടുപ്പമുള്ള വസ്തുക്കള്‍ക്ക് പകരം, മൃദുവായ തുണികള്‍, ഷാംപൂ അല്ലെങ്കില്‍ കാര്‍ വാഷ് തുടങ്ങിയവ മാത്രം ഉപയോഗിക്കുക.
ചിലര്‍ വാഹനത്തെ യാത്രാമാര്‍ഗം എന്നതിലുപരി വീടായി ഉപയോഗിക്കുന്നു. അവര്‍ കാറില്‍ എല്ലാത്തരം അഴുക്കും വിതറും. അവിടെയും ഇവിടെയും ശീതളപാനീയങ്ങള്‍, വെള്ളം, ചിപ്സിന്റെ പാകറ്റുകള്‍ എന്നിങ്ങനെ കാണാം, ഇത് കാറില്‍ ദുര്‍ഗന്ധം മാത്രമല്ല, തുരുമ്പെടുക്കാനും ഇടയാക്കുന്നുവെന്ന് ഓര്‍ക്കുക.
ഉപ്പുവെള്ളമുള്ള പ്രദേശത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍, നിങ്ങളുടെ കാര്‍ അകാലത്തില്‍ തുരുമ്പെടുക്കുമെന്ന് മനസിലാക്കുക. മറുവശത്ത്, നിങ്ങള്‍ കാര്‍ കഴുകാന്‍ ഉപ്പുവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതും ശ്രദ്ധിക്കുക. കടല്‍ത്തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉപ്പ് കൊണ്ട് തുരുമ്പ് വര്‍ധിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന കാര്‍ ഒരു കവര്‍ കൊണ്ട് മൂടുക.
നിങ്ങള്‍ അടിഭാഗം വൃത്തിയാക്കുന്നുണ്ടോ?
പുറത്ത് നിന്ന് മാത്രം വൃത്തിയാക്കിയാല്‍ പോരാ, കാറിനടിയിലും വൃത്തിയാക്കുക. കാറിനടിയില്‍ മണ്ണും ചെളിയും മറ്റും അടിഞ്ഞുകൂടിയതിനാല്‍ പെട്ടെന്ന് തുരുമ്പെടുക്കാന്‍ തുടങ്ങും. സാധ്യമെങ്കില്‍, കാറിനടിയില്‍ ഒരു റബര്‍ കോടിംഗ് നടത്തുക, ഇത് തുരുമ്പെടുക്കാനുള്ള സാധ്യത കുറയ്ക്കും.
ഉണങ്ങിയ തുണി ഉപയോഗിച്ച് കാര്‍ വൃത്തിയാക്കുക:
കാര്‍ നന്നായി കഴുകിയ ശേഷം വെള്ളം മുഴുവനായും നീക്കം ചെയ്യേണ്ടതും ആവശ്യമാണ്. കഴുകിയ ശേഷം, കാര്‍ കുറച്ച് നേരം വെയിലത്ത് വയ്ക്കുക. ഇതില്‍ നിന്ന് ശേഷിക്കുന്ന വെള്ളം പുറത്തേക്ക് ഒഴുകും. കാറിന്റെ ഉപരിതലത്തില്‍ വെള്ളം നിലനില്‍ക്കുകയാണെങ്കില്‍, അത് വേഗത്തില്‍ തുരുമ്പിനെ ക്ഷണിച്ചുവരുത്തും. അതിനായി, ഉണങ്ങിയ കോടണ്‍ തുണി ഉപയോഗിച്ച് കാര്‍ വൃത്തിയാക്കുക, അങ്ങനെ ശേഷിക്കുന്ന വെള്ളവും തുണി ആഗിരണം ചെയ്യും.
കാര്‍ മൂടുക:
പൊടി, മണ്ണ്, വെള്ളം എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ നല്ല വാടര്‍ പ്രൂഫ് കവര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു ബ്രാന്‍ഡഡ് കാര്‍ കവര്‍ വാങ്ങുക, അത് കാറിനെ സൂര്യനില്‍ നിന്ന് സംരക്ഷിക്കുകയും നിറം മങ്ങുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. മാത്രമല്ല തുരുമ്പെടുക്കുകയുമില്ല. കാര്‍ കവര്‍ സൗകര്യമില്ലാത്ത ഓഫീസുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍, പുറത്ത് പാര്‍ക് ചെയ്യുന്നതിനുപകരം, ബേസ്‌മെന്റ് പാര്‍കിങ്ങോ തണലുള്ള സ്ഥലമോ തിരഞ്ഞെടുക്കുക.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Car, Auto & Vehicles, Vehicles, New Delhi, Travel, Car Care Tips, Car care tips: How To Prevent Your Car From Rust.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.