SWISS-TOWER 24/07/2023

Siachen | ഇത് ചരിത്രം! സിയാച്ചിൻ ഹിമാനിയിൽ വിന്യസിക്കപ്പെട്ട ആദ്യ മെഡിക്കൽ ഓഫീസറായി ക്യാപ്റ്റൻ ഫാത്വിമ വസീം; വീഡിയോ പുറത്തുവിട്ട് സൈന്യം

 


ന്യൂഡെൽഹി: (KVARTHA) സിയാച്ചിൻ ഹിമാനിയിലെ പ്രവർത്തന തസ്തികയിൽ നിയമിതയാകുന്ന ആദ്യ വനിതാ മെഡിക്കൽ ഓഫീസറായി ക്യാപ്റ്റൻ ഫാത്വിമ വസീം ചരിത്രം സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധഭൂമിയാണിത്. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശന നിയന്ത്രണത്തിലുള്ളതും ലോകത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നുമാണ് (Glacier) 15200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍.
Aster mims 04/11/2022
 
Siachen | ഇത് ചരിത്രം! സിയാച്ചിൻ ഹിമാനിയിൽ വിന്യസിക്കപ്പെട്ട ആദ്യ മെഡിക്കൽ ഓഫീസറായി ക്യാപ്റ്റൻ ഫാത്വിമ വസീം; വീഡിയോ പുറത്തുവിട്ട് സൈന്യം

ഇന്ത്യ-പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സിയാച്ചിന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സൈന്യത്തിന്റ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് ഇൻസ്റ്റഗ്രാമിൽ ഫാത്വിമ വസീമിന്റെ വീഡിയോ പങ്കുവെച്ചു. കഠിനമായ പരിശീലനത്തിന് ശേഷമാണ് 15,200 അടി ഉയരത്തിലുള്ള തസ്തികയിൽ നിയമിതയായതെന്നും അത് അവരുടെ നിശ്ചയദാർഢ്യവും പ്രചോദനവും പ്രതിഫലിപ്പിക്കുന്നുവെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
സിയാച്ചിൻ ഹിമാനിയുടെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഈ നിയമനത്തെ ചരിത്രപരം മാത്രമല്ല, അവരുടെ അചഞ്ചലമായ സമർപ്പണത്തെയും എടുത്ത് കാണിക്കുന്നുവെന്ന് നെറ്റിസൻസ് പ്രതികരിച്ചു.

Keywords: National, National-News, New Delhi, Siachen, Glacier, Fatima Wasim, Medical, Captain, Captain Fatima Wasim makes history as first female medical officer deployed at Siachen Glacier.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia