PLC to Merge with BJP | ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്റെ പാര്‍ടിയെ ബിജെപിയില്‍ ലയിപ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ്; 'വിദേശത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം തീരുമാനം'

 


ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്റെ പാര്‍ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിപ്പിച്ചേക്കുമെന്ന് അറിയുന്നു. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുന്ന അദ്ദേഹം ലന്‍ഡനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം തീരുമാനം ഉണ്ടായേക്കും.
                           
PLC to Merge with BJP | ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്റെ പാര്‍ടിയെ ബിജെപിയില്‍ ലയിപ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ്; 'വിദേശത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം തീരുമാനം'

പാര്‍ടിയില്‍ നിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഇല്ലെങ്കിലും തീരുമാനമെടുത്തതായി പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ജിത് സിംഗ് ഗ്രെവാള്‍ ശനിയാഴ്ച അവകാശപ്പെട്ടു. ലന്‍ഡനിലേക്ക് പോകുന്നതിന് മുമ്പ്, തന്റെ പാര്‍ടിയെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള ആഗ്രഹം അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നുവെന്നും അദ്ദേഹം മടങ്ങിയെത്തിയാല്‍ ലയനം പ്രഖ്യാപിക്കുമെന്നും ഗ്രെവാള്‍ അവകാശപ്പെട്ടു.

പട്യാല രാജകുടുംബത്തിന്റെ പിന്‍ഗാമിയും രണ്ട് തവണ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗിനെ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നീടാണ് പിഎല്‍സി രൂപീകരിച്ചത്. 2022ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി, സുഖ്‌ദേവ് സിംഗ് ധിന്‍ഡ്‌സയുടെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്‍ (സംയുക്) സഖ്യത്തിലാണ് പിഎല്‍സി മത്സരിച്ചത്. പക്ഷെ, ക്യാപ്റ്റന്റെ സ്ഥാനാര്‍ഥികളാരും വിജയിച്ചില്ല, അമരീന്ദര്‍ സ്വന്തം തട്ടകമായ പട്യാല അര്‍ബന്‍ സീറ്റില്‍ നിന്ന് പരാജയപ്പെട്ടിരുന്നു.

Keywords:  Latest-News, National, Top-Headlines, BJP, Leader, Politics, Political party, Treatment, Punjab, Congress, Chief Minister, Capt Amarinder Singh, Capt Amarinder Singh to merge party with BJP, claims saffron party leader.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia