സബ്‌സിഡി സിലിണ്ടറുകള്‍ 12 ആക്കി; ആധാര്‍ നിര്‍ബന്ധമാക്കുന്നത് മരവിപ്പിച്ചു

 


ഡെല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക സിലണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്നും  പന്ത്രണ്ടാക്കി ഉയര്‍ത്തി.  കേന്ദ്ര മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. സിലിണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന് എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

സബ്‌സിഡി സിലിണ്ടറുകള്‍ 12 ആക്കി; ആധാര്‍ നിര്‍ബന്ധമാക്കുന്നത് മരവിപ്പിച്ചു2013ലാണ് സിലണ്ടറുകളുടെ എണ്ണം ഒമ്പതായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തീരുമാനം .

 കേരളത്തില്‍ നിന്ന് കൂടുതല്‍ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാമൂഹ്യ ശാക്തീകരണ മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കുമെന്നാണ് സൂചന.

അതേസമയം എല്‍പിജി സബ്‌സിഡി സിലിണ്ടറുകള്‍ക്ക് ആധാര്‍
നിര്‍ബന്ധമാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം മരവിപ്പിച്ചു. ആധാര്‍ സബ്‌സിഡി നല്‍കുന്ന കാര്യത്തെ കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയുടേതാണ് തീരുമാനം. ആധാര്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിതല സമിതിയേയും രൂപീകരിക്കും. സമിതിയുടെ തീരുമാനം വരുന്നതുവരെ സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഫേസ്ബുക്കിലെ അനാവശ്യ ലൈക്കും കമന്റും അഴിക്കകത്താക്കും; പാസ്‌വേഡും പിന്‍നമ്പരും മാറ്റണം

Keywords:  Cap on subsidised LPG cylinders raised to 12, New Delhi, Cabinet, Rahul Gandhi, Congress, Lok Sabha, Election, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia