ദു:ഖ വെള്ളിദിനത്തില്‍ സമ്മേളനം: ജഡ്ജി കുര്യന്‍ ജോസഫിന് ചീഫ് ജസ്റ്റിസിന്റെ ചുട്ടമറുപടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 03/04/2015) ദു:ഖ വെള്ളിയാഴ്ച ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതില്‍ ക്ഷുഭിതനായ സുപ്രീം കോടതി ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫിന് സുപ്രീംകോടതി ചീഫ് ജസ്റ്റസിന്റെ ചുട്ടമറുപടി.

ക്രിസ്ത്യാനികള്‍ പുണ്യദിനമായി ആചരിക്കുന്ന ദിവസം തന്നെ ജസ്റ്റിസുമാരുടെ യോഗം വെച്ചതിനെതിരെ കുര്യന്‍ പ്രതികരിച്ചിരുന്നു. ഇതില്‍ തനിക്കുള്ള അതൃപ്തി ചൂണ്ടിക്കാട്ടി അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തുവിന് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ മതപരമായ  അവധി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ യോഗം വിളിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. അവധി ദിവസങ്ങളിലേ ഇത്തരം സമ്മേളനങ്ങള്‍ നടത്താന്‍ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എന്നാല്‍ ഹോളി ദസറ, ദീപാവലി, ഈദ് തുടങ്ങിയ ദിവസങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ നടത്തുമോ എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചോദിക്കുകയുണ്ടായി. കുര്യന്‍ ജോസഫിന്റെ ഈ പരാമര്‍ശം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എല്ലാ അവധി ദിനങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും ഏതെങ്കിലും ഒരു അവധിയെ പ്രാധാന്യം കുറച്ച് കാണരുതെന്നും പറഞ്ഞു.

ദു:ഖ വെള്ളിദിനത്തില്‍ സമ്മേളനം:  ജഡ്ജി കുര്യന്‍ ജോസഫിന് ചീഫ് ജസ്റ്റിസിന്റെ ചുട്ടമറുപടി95 ശതമാനം ക്രിസ്ത്യാനികളുള്ള അമേരിക്കയില്‍ പോലും ദു:ഖവെള്ളിയാഴ്ച പ്രവൃത്തിദിനമാണെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കുന്നു.  നാം പ്രാധാന്യം നല്‍കേണ്ടത് വ്യക്തികള്‍ക്കല്ലാ മറിച്ച് സ്ഥാപനങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  New Delhi, Conference, Holidays, America, Justice, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia