Weight Loss | എന്തുചെയ്തിട്ടും തടി കുറയുന്നില്ലേ? വിഷമിക്കേണ്ട; ശ്രദ്ധിക്കാൻ ഏറെയുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Jan 28, 2024, 12:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) ജീവിത ശൈലികൾ മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷണ രീതികളും മാറി വന്നു. സാമ്പാറും ചോറും മോരും തൈരും മീനും മുട്ടയും ഇലക്കറികളും കിഴങ്ങുവർഗങ്ങളുമൊക്ക കഴിച്ചു ശീലിച്ചിരുന്ന നമ്മള്‍ ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും നിത്യാഹാരമാക്കി മാറ്റിയിരിക്കുകയാണ്, ഫലം പൊണ്ണത്തടിയും നിത്യരോഗവും. അമിതമായ ശരീര ഭാരം കാരണം പലരും പ്രയാസപ്പെടുന്നുണ്ട്. ശരീര ഭാരം കുറക്കാനുള്ള എളുപ്പ വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
വ്യായാമം ശീലമാക്കുക. ദിവസവും ഒരു പ്രത്യേക സമയം വ്യായാമത്തിനായി മാറ്റി വെക്കുക. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡും പരമാവധി ഒഴിവാക്കുക. എണ്ണയിൽ പൊരിച്ചതും വറുത്തതും കഴിക്കുന്നതും കുറയ്ക്കുക. ഇത്തരം ഭക്ഷണ രീതികൾ കൊഴുപ്പ് വർധിപ്പിക്കുകയും ശരീര ഭാരം കൂട്ടുകയും അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. മധുര പാനീയങ്ങളും മധുര പലഹാരങ്ങളും ബേക്കറി സാധനങ്ങളും സ്ഥിരമായി കഴിക്കുന്നത് നിർത്തുക
ശരിയായ ഉറക്കം നല്ല ആഗ്യത്തിന് അനിവാര്യമാണ്. ബ്രേക്ക് ഫാസ്റ്റ് നിർബന്ധമായും കഴിക്കുക. തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തൽ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കുറയാൻ സഹായകമാകുന്നുവെന്നും പറയുന്നു. കടുത്ത മാനസിക സമ്മർദവും തടി കൂടാനുള്ള കരണമാകാവുന്നതാണ്. യോഗ മെഡിറ്റേഷൻ പോലുള്ള കാര്യങ്ങളിൽ ഏർപ്പെടുക. ഇഞ്ചിയും വെളുത്തുള്ളിയും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. കൊഴുപ്പ് ഇല്ലാതാക്കാൻ ഇവ സഹായിക്കുന്നുവെന്ന് അഭിപ്രായമുണ്ട്.
മദ്യപാനവും പുകവലിയും നിർത്തുക. ഇവ രണ്ടും ശരീരഭാരം കൂടാനും മറ്റു രോഗങ്ങൾക്കും കാരണമാകും.
ദിവസവും കുറച്ചു സമയം നടക്കുക. നടത്തം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. അധികം കൊഴുപ്പ് അടങ്ങിയ മത്സ്യമോ മാംസമോ സ്ഥിരമായി കഴിക്കുന്നത് നിർത്തുക. മൂന്ന് നേരവും ഭക്ഷണം വാരി വലിച്ചു കഴിക്കാതെ ആവശ്യത്തിന് മാത്രം കുറച്ചു കുറച്ചായി കഴിക്കുക. ഇത് ദഹനം എളുപ്പമാക്കും. തണ്ണിമത്തൻ കഴിക്കുന്നതും തടി കുറയാൻ സഹായിക്കുമെന്നും പറയാറുണ്ട്.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും അമിതമായ വിശപ്പ് കുറയ്ക്കും. കടകളിൽ നിന്ന് ടിന്നിൽ അടച്ച ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ കലോറി വായിച്ചു നോക്കി വാങ്ങുക. പരമാവധി വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. നല്ല വ്യായാമവും ശരിയായ രീതിയിലുള്ള ഡയറ്റും തടി കുറയ്ക്കാൻ സഹായിക്കും. കൃത്യമായൊരു ആഹാര ശീലം വളർത്തിയെടുക്കുക. വൈകി കഴിക്കുന്ന ശീലം നല്ലതല്ല. ഭക്ഷണം കഴിഞ്ഞയുടനെ ഉറങ്ങുന്നതും ശരീര ഭാരം വർധിക്കാൻ കാരണമാകും. നല്ല ഭക്ഷണ ശീലങ്ങളും വ്യായാമവും ഉറപ്പ് വരുത്തുന്നതിനൊപ്പം അമിത വണ്ണത്തിന് ഡോക്ടറെ കണ്ട് അഭിപ്രായം തേടുന്നതും നല്ലതാണ്.

Keywords: Health Tips, Health, Lifestyle, Diseases, New Delhi, Fish and Egg, Fast Food, Obesity, Exercise, Yoga, Meditation, Smoking, Alcohol, Can’t lose weight no matter what you do?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.