ഇന്ത്യന്‍ സൈന്യത്തിന് ആളെ കിട്ടാനില്ല

 


ഇന്ത്യന്‍ സൈന്യത്തിന് ആളെ കിട്ടാനില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ ഓഫീസര്‍ പദവിയിലും അതിന് താഴെയുള്ള പദവിയിലുമായി ഒഴിവുകള്‍ അധികമാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. ഓഫീസര്‍മാരുടെ 13000 ഒഴിവുകളും അതിന് താഴെയുള്ള 53700 ഒഴിവുകളും നികത്തപ്പെടാതെ കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആകര്‍ഷകമായ ശമ്പളമുള്ള മറ്റ് തൊഴിലുകള്‍ ലഭ്യമാകുന്നതും പ്രയാസമേറിയ തൊഴില്‍ സാഹചര്യങ്ങളുമാണ് സേനയില്‍ നിന്ന് യുവജനങ്ങളെ അകറ്റി നിര്‍ത്തുന്നത്. ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ആന്റണി ഇതു പറഞ്ഞത്. സേന വിപുലീകരിക്കപ്പെടുന്നതും മറ്റ് തൊഴിലുകള്‍ ലഭ്യമാകുന്നതും കര്‍ക്കശമായ രീതിയില്‍ സൈനികരെ തെരഞ്ഞെടുക്കുന്നതും പ്രയാസമേറിയ തൊഴില്‍ സാഹചര്യങ്ങളും യുവജനങ്ങളെ അകറ്റുകയാണ്. അപകട സാധ്യത കൂടിയ തൊഴിലുമാണ് സേനയിലേത്- ആന്റണി പറഞ്ഞു.

കരസേനയില്‍ 10100 ഓഫീസര്‍മാരുടെയും അതിന് താഴെയുള്ള പദവിയില്‍ 32431 ഒഴിവുകളും ഒഴിഞ്ഞ് കിടക്കുകയാണ്. നാവികസേനയില്‍ സെപ്തംബര്‍ വരെ ഓഫീസര്‍മാരുടെ 1996 ഒഴിവുകളുണ്ട്. നാവികരുടെ 14310 ഒഴിവുകളാണുള്ളത്. വ്യോമ സേനയില്‍ 962 ഓഫീസര്‍മാരുടെ കുറവുണ്ട്. ഡിസംബര്‍ വരെ 7000 എയര്‍മാന്‍മാരുടെ കുറവുമുണ്ട്.

ഇതിന് പുറമെ ജോലി മതിയാക്കി പോകുന്നവരുടെ എണ്ണവും കരസേനയില്‍ കൂടുതലാണ്. മറ്റ് വിഭാഗങ്ങളിലും ഇങ്ങനെ പിരിഞ്ഞ് പോകുന്നവരുണ്ടെങ്കിലും താരതമ്യേന കുറവാണ്.

Key Words: National, Indian Army, Staff, Officer, Vacancies, AK Antony, Employment situations, Youth, Keep distance, Minister,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia