പെട്രോള്‍ വില താങ്ങാനാവാതെ ബൈക് ഒഴിവാക്കി; ജോലി സ്ഥലത്തേക്കുള്ള യാത്ര കുതിരപ്പുറത്താക്കി യുവാവ്!
Mar 15, 2022, 17:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 15.03.2022) ജന ജീവിതം ദുരിതത്തിലാക്കി എണ്ണക്കമ്പനികള്‍ ഇന്ധന വില കൂട്ടികൊണ്ടിരുന്ന സാഹചര്യത്തില്‍ പൊറുതി മുട്ടിയ ഒരു യുവാവ് ഒടുവില്‍ തന്റെ യാത്ര കുതിരപ്പുറത്താക്കി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ശെയ്ഖ് യൂസുഫ് എന്നയാളാണ് ഇന്ധനവില താങ്ങാനാവാതെ ബൈക് യാത്ര ഒഴിവാക്കി കുതിരപ്പുറത്താക്കിയത്.

വൈ ബി ചവാന്‍ കോളജ് ഓഫ് ഫാര്‍മസിയിലെ ലാബ് അസിസ്റ്റന്റായ യൂസഫ് എന്നയാളാണ് 15 കിലോമീറ്റര്‍ ദൂരം കുതിരപ്പുറത്ത് സഞ്ചരിച്ച് ജോലി സ്ഥലത്തെത്തുന്നത്. കോവിഡാനന്തരം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ഇയാള്‍ 'ജിഗര്‍' എന്ന കുതിരയെ സ്വന്തമാക്കിയത്. കോവിഡ് സമയത്തെ സാമ്പത്തിക ബുദ്ധിമുട്ടും എണ്ണവില വര്‍ധനവുമാണ് ഈ ഒരു ആശയത്തിലേക്ക് എത്തിച്ചത്.
ആകെ ഉണ്ടായിരുന്ന ബൈക് പ്രവര്‍ത്തന രഹിതമാവുകയും ഇന്ധനവില വര്‍ധിക്കുകയും ചെയ്തപ്പോള്‍ യൂസുഫ് മറുത്തൊന്നും ആലോചിക്കാതെ കുതിരയെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജിഗര്‍ എന്ന തന്റെ കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന യൂസുഫിനെ ആളുകള്‍ 'ഖൊഡാവാല' എന്നാണ് വിളിക്കുന്നത്.
Keywords: News, National, India, Petrol, Petrol Price, Travel, Animals, 'Can't Afford Petrol': Meet The Maharashtra Man Who Rides Horse To Work#WATCH Maharashtra | Aurangabad's Shaikh Yusuf commutes to work on his horse 'Jigar'. " I bought it during lockdown. My bike wasn't functioning, petrol prices had gone up & public transport wasn't plying. which is when I bought this horse for Rs 40,000 to commute," he said (14.3) pic.twitter.com/ae3xvK57qf
— ANI (@ANI) March 14, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.