Diplomats | നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ; ഇന്‍ഡ്യയില്‍നിന്നുള്ള 41 നയതന്ത്രജ്ഞരെ പിന്‍വലിച്ചു; നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തി മെലാനി ജോളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) കനേഡിയന്‍ മണ്ണില്‍ ഒരു ഖലിസ്താന്‍ നേതാവിനെ കൊലപ്പെടുത്തിയെന്നതുമായി ബന്ധപ്പെട്ടുള്ള രൂക്ഷമായ നയതന്ത്ര തര്‍ക്കം നിലനില്‍ക്കെ, കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഏറ്റവും ഒടുവിലത്തെ നടപടിയായി ഇന്‍ഡ്യയില്‍നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു.

'ഇന്‍ഡ്യയില്‍ നിന്ന് അവര്‍ക്ക് സുരക്ഷിതമായി പുറപ്പെടുന്നതിന് ഞങ്ങള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്,' കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ കാനഡ പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര നിയമത്തെ കാനഡ പ്രതിരോധിക്കുന്നത് തുടരുമെന്നും ഇന്‍ഡ്യയുമായി ഇടപഴകുന്നത് തുടരുമെന്നും ജോളി പറഞ്ഞു.

നേരത്തെ ഈ ആവശ്യം ഇന്‍ഡ്യ ഉന്നയിച്ചതാണ്. 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ ഒഴിവാക്കുമെന്ന് ഇന്‍ഡ്യ അറിയിച്ചിരുന്നു. ഇന്‍ഡ്യയുടെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് വിശദീകരിച്ച കാനഡ, ഇന്‍ഡ്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി.

ഇതിന് പുറമെ, ഇന്‍ഡ്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചണ്ഡീഗഢ്, ബെംഗ്‌ളൂറു, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസാണ് നിര്‍ത്തിയത്. അതിനിടെ കാനഡ പുറത്താക്കിയ ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡെല്‍ഹിയില്‍ മടങ്ങിയെത്തി.

ഖലിസ്താനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്‍ഡ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വഷളായ ഇന്‍ഡ്യ - കാനഡ പ്രശ്നത്തിലെ ഏറ്റവും ഒടുവിലത്തെ നടപടിയാണിത്.

നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാന്‍ ഇന്‍ഡ്യ തീരുമാനമെടുക്കുകയായിരുന്നു. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഇന്‍ഡ്യ ആവര്‍ത്തിച്ച് തള്ളികളയുകയാണ്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തലാക്കുന്ന പ്രതിരോധ നടപടികളും ഇന്‍ഡ്യ സ്വീകരിച്ചിരുന്നു.

Diplomats | നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ; ഇന്‍ഡ്യയില്‍നിന്നുള്ള 41 നയതന്ത്രജ്ഞരെ പിന്‍വലിച്ചു; നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തി മെലാനി ജോളി



Keywords: News, National, National-News, Politics, Politics-News, National News, New Delhi News, India, Canada, Montreal, Ottava, Withdraws, Diplomats, Diplomatic Row, Visa Services, 3 Consulates, Chandigarh, Bengaluru, Mumbai, Canada Withdraws 41 Diplomats From India Amid Huge Diplomatic Row.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia