Food Crisis | കാനഡ വൻ ഭക്ഷ്യപ്രതിസന്ധിയിൽ വലയുന്നു; 25% മാതാപിതാക്കളും കുട്ടികളെ പോറ്റാൻ തങ്ങൾ ഭക്ഷണം കഴിക്കുന്നത് കുറച്ചതായി റിപ്പോർട്ട്

 
Food Crisis in Canada, Image showing food bank
Food Crisis in Canada, Image showing food bank

Representational Image Generated by Meta AI

● ജീവിതച്ചെലവ് വർദ്ധിച്ചതിനാൽ കനേഡിയൻ മാതാപിതാക്കൾ വലിയ പ്രതിസന്ധികൾ നേരിടുന്നുവെന്ന് സർവേയിൽ പറയുന്നു.
● 90 ശതമാനം പ്രതികരിച്ചവരും മറ്റ് സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ഗ്രോസറി ചെലവ് കുറച്ചുവെന്നും സർവേയിൽ പറയുന്നു. 
● ടൊറന്റോയിലെ ഭക്ഷണക്ഷാമം എത്രത്തോളം രൂക്ഷമാണെന്ന്  കണക്കുകൾ വ്യക്തമാക്കുന്നു. 

ഒട്ടാവ: (KVARTHA) കാനഡയിൽ ഭക്ഷണക്ഷാമം രൂക്ഷമായിരിക്കുകയാണെന്ന് റിപ്പോർട്ട്‌. രാജ്യത്തെ 25 ശതമാനത്തിലധികം മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ പോറ്റാൻ തങ്ങൾക്ക് ഭക്ഷണം കുറയ്ക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സാൽവേഷൻ ആർമി എന്ന ചാരിറ്റി സംഘടനയാണ് ഈ മാസം നടത്തിയ സർവേയിൽ ഈ വിവരം പുറത്തുവിട്ടത്. ജീവിതച്ചെലവ് വർദ്ധിച്ചതിനാൽ കനേഡിയൻ മാതാപിതാക്കൾ വലിയ പ്രതിസന്ധികൾ നേരിടുന്നുവെന്ന് സർവേയിൽ പറയുന്നു.
‘പല കാനഡക്കാരും തങ്ങൾക്കും കുടുംബത്തിനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുന്നു. ഇത് രാജ്യത്തിന് വലിയ പ്രതിസന്ധിയാണ്, സാൽവേഷൻ ആർമിയുടെ പ്രതിനിധി പറഞ്ഞു.

90 ശതമാനം പ്രതികരിച്ചവരും മറ്റ് സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ഗ്രോസറി ചെലവ് കുറച്ചുവെന്നും സർവേയിൽ പറയുന്നു. കാനഡയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ചില അവശ്യ സാധനങ്ങളിൽ നിന്ന് ജി എസ് ടി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. 

അതേസമയം, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിലക്കയറ്റം വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ.

ടൊറന്റോയിലെ ഭക്ഷണക്ഷാമം എത്രത്തോളം രൂക്ഷമാണെന്ന്  കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 36 ശതമാനം കൂടുതൽ ആളുകൾ ഭക്ഷണം തേടി ഫുഡ് ബാങ്കുകളിലെത്തി. 2023-24 കാലയളവിൽ 34.9 ദശലക്ഷം പേർ ഫുഡ് ബാങ്കുകൾ സന്ദർശിച്ചത് ടൊറന്റോ നഗരത്തിലെ മൊത്തം ജനസംഖ്യയെക്കാൾ കൂടുതലാണെന്നത് ഈ പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

ഫുഡ് ബാങ്ക് എന്നത് ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകുന്ന ഒരു സംവിധാനമാണ്. വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നിവരിൽ നിന്ന് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് അവയെ ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുകയാണ് ഫുഡ് ബാങ്കുകളുടെ പ്രധാന പ്രവർത്തനം.

#CanadaFoodCrisis, #FoodBank, #ParentingStruggles, #Inflation, #SalvationArmy, #CanadaEconomy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia