ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 08.06.2016) ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇരു തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്നതിനുള്ള സന്നദ്ധത ഇതാദ്യമായാണ് കമ്മിഷന്‍ അറിയിക്കുന്നത്.

തെരഞ്ഞടുപ്പ് കമ്മിഷനെ സംബന്ധിച്ച് രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയപരമായ വിയോജിപ്പുകളില്ലാതെ ബോര്‍ഡിനുകീഴിലുള്ള എല്ലാവരുടെയും സമ്മതമുണ്ടെങ്കില്‍ രണ്ട് തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ കമ്മിഷന്‍ തയ്യാറാണ്.

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നേരത്തെ bjpഅഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബിജെപി യോഗത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതുവഴി സാമ്പത്തിക ചിലവുകളും സമയവും ലാഭിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷന് പല കടമ്പകളും കടക്കേണ്ടതായി വരും. പല സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വിവിധ സമയങ്ങളിലായതിനാല്‍ ഭരണഘടന ഭേദഗതിയടക്കമുള്ളവ വേണ്ടിവരും. ചില സ്ഥലങ്ങളില്‍ നിയമസഭ പിരിച്ചുവിടുകയോ കാലാവധി നീട്ടിനല്‍കുകയോ ചെയ്യേണ്ടതായും വരും.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Also Read:
കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ ലോഡ്ജില്‍ ബദിയടുക്ക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Can hold Lok Sabha, all state polls at once: Election Commission tells Law Ministry, New Delhi, Prime Minister, Narendra Modi, Politics, BJP, Meeting, Parliament, Economic Crisis, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia