കൊറോണ: മരുന്നായി ഗംഗാജലം പരീക്ഷിക്കണമെന്ന് ബിജെപി സര്‍ക്കാര്‍; വെറുതെ സമയം കളയാനില്ലെന്ന് ഐസിഎംആര്‍
May 7, 2020, 14:11 IST
ന്യൂഡെൽഹി: (www.kvartha.com 07.05.2020) കൊറോണ വൈറസിനെതിരായ മരുന്നായി ഗംഗാനദിയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ഗവേഷണം നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) തള്ളി. രോഗവ്യാപനം പ്രതിരോധിക്കാനുള്ള ഗൗരവമേറിയ പ്രവർത്തനങ്ങളിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍. മറ്റ് വിഷയങ്ങളില്‍ സമയം പാഴാക്കാന്‍ ആഗ്രഹമില്ലെന്ന് ഐസിഎംആര്‍ അധികൃതർ അറിയിച്ചു. പ്രമുഖ വാർത്ത പോർട്ടലായ ‘ദി പ്രിന്‍റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘അതുല്യ ഗംഗ’ എന്ന സന്നദ്ധ സംഘടനയാണ് ഗംഗാജലത്തിന്റെ കഴിവ് സംബന്ധിച്ച അവകാശവാദവുമായി രംഗത്തുവന്നത്. കൂടുതല്‍ ഗവേഷണം ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് കേന്ദ്ര ജല മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞമാസം 30ന് ഇക്കാര്യമുന്നയിച്ച് മന്ത്രാലയം ഐസിഎംആറിന് കത്തെഴുതി.
ഗംഗയിലെ വെള്ളത്തില്‍ ഹാനികരമായ ബാക്ടീരിയകളെ കഴിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നും അതുല്യ ഗംഗ അവകാശപ്പെട്ടിരുന്നു. ഐഐടി റൂര്‍ക്കി, ഐഐടി കാണ്‍പൂര്‍, സിഎസ്‌ഐആര്‍, ഐഐടിആര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇവര്‍ പറയുന്നു. ഏപ്രില്‍ 24ന് ശാസ്ത്രജ്ഞരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നതായി അതുല്യ ഗംഗ അംഗം കേണല്‍ മനോജ് കിഷ്വാർ പറഞ്ഞു. ഗംഗ ജലത്തില്‍ അടങ്ങിയിരിക്കുന്ന, കോവിഡിനെ നേരിടാന്‍ സഹായകമായ മൂലകങ്ങളെ തിരിച്ചറിയാന്‍ ഐസി.എംആറിനെ ചുമതലപ്പെടുത്തണമെന്ന് സിഎസ്‌ഐആര്‍-നീരി ശാസ്ത്രജ്ഞരാണ് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജല മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ച കാര്യം ഐസിഎംആര്‍ അധികൃതർ സ്ഥിരീകരിച്ചു. എന്‍ജിഒ ഇടപെട്ട് ഏതെങ്കിലും ആശുപത്രിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നുണ്ടെങ്കില്‍ സഹായം ഏര്‍പ്പാടാക്കാമെന്ന് ഐസിഎംആര്‍ അധികൃതര്‍ വ്യക്തമാക്കി.
Summary: Can Gangajal treat COVID-19? Modi govts wants a study, ICMR says no

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.