Cancer | ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്നത് കാന്‍സറിന് കാരണമാകും! ഗവേഷണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Apr 2, 2023, 20:26 IST
ന്യൂഡെല്‍ഹി: (www.kvartha.com) നല്ല ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം ആവശ്യമാണ്. പലരുടെയും പരമ്പരാഗത ഭക്ഷണത്തില്‍ ചോറ്, ചപ്പാത്തി, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ മുതലായവ ഉള്‍പ്പെടുന്നു. പരമ്പരാഗത രീതിയിലാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. അടുത്ത കാലത്തായി പാചകരീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ മാറ്റങ്ങള്‍, അറിയാതെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതായാണ് വിദഗ്ധരുടെ നിഗമനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ചപ്പാത്തി ഉണ്ടാക്കുന്നത്. ചിലര്‍ ചപ്പാത്തി പകുതി പാകം ചെയ്തതിന് ശേഷം നേരിട്ട് ഗ്യാസ് അടുപ്പില്‍ തീയില്‍ കാട്ടി അതിനെ ചൂടാക്കാറുണ്ട്. മറ്റുചിലര്‍ ചപ്പാത്തി ഇരുവശവും ഇങ്ങനെ ചുട്ടുപഴുപ്പിച്ചാണ് പാകം ചെയ്യുന്നത്. ഈ രണ്ട് രീതിയിലും ചപ്പാത്തി ഉണ്ടാക്കുന്നത് ചപ്പാത്തിയുടെ രുചി മാറ്റുമെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ അതിനുമപ്പുറം ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് ഒരു പഠനത്തില്‍ പുറത്തുവന്നത്. തെറ്റായ രീതിയില്‍ ചപ്പാത്തി ഉണ്ടാക്കിയാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് ഈ പഠനം തെളിയിക്കുന്നത്.
ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അനുസരിച്ച്, നൈട്രജന്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ അപകടകരമായ നിരവധി വാതകങ്ങള്‍ കുക്ക്‌ടോപ്പുകളില്‍ നിന്നും എല്‍പിജി ഗ്യാസ് സ്റ്റൗവില്‍ നിന്നും പുറന്തള്ളപ്പെടുന്നു. ഈ വാതകങ്ങള്‍ ആരോഗ്യത്തിന് വളരെ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇതുമൂലം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം, കാന്‍സര്‍, ഹൃദയ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്കും കാരണമാവുകയും മനുഷ്യജീവന്‍ നഷ്ടപ്പെടാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ന്യൂട്രീഷന്‍ ആന്‍ഡ് കാന്‍സര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണം, ഉയര്‍ന്ന ഊഷ്മാവില്‍ റൊട്ടി ഉണ്ടാക്കിയാല്‍ അത് അര്‍ബുദ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്നു. ഇക്കാരണത്താല്‍, ശ്വാസോച്ഛ്വാസം തടസപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആസ്ത്മ രോഗികള്‍ക്ക് ഒരു വലിയ പ്രശ്‌നം ഉണ്ടാകും. അതേസമയം, സാധാരണക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗ്യാസ് സ്റ്റൗവിന്റെ തീയില്‍ ബ്രെഡ് പാകം ചെയ്യുമ്പോള്‍, അത് അക്രിലമൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. പോള്‍ ബ്രെന്റും പറഞ്ഞിട്ടുണ്ട്.

Keywords: News, National, Top-Headlines, Food, Health, Health and Fitness, Cancer, New Delhi, Report, Can cooking roti on direct flame cause cancer?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.