SWISS-TOWER 24/07/2023

രാജസ്ഥാന്‍ ഇനി പോളിംഗ് ബൂത്തിലേക്ക്; അഭിപ്രായ സര്‍വ്വേയില്‍ നെഞ്ചിടിച്ച് ബിജെപി

 


ADVERTISEMENT

ജയ്പൂര്‍:(www.kvartha.com 05/12/2018) രാജസ്ഥാന്‍ ഇനി പോളിംഗ് ബൂത്തിലേക്ക്. അഭിപ്രായ സര്‍വ്വേയെ തുടര്‍ന്ന് നെഞ്ചിടിപ്പോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 200 അംഗ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍. വെള്ളിയാഴ്ച്ചയാണ് വോട്ടെടുപ്പ്. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ബുധനാഴ്ച അവസാനിച്ചു.

മുഖ്യമന്ത്രി വസുന്ധര രാജ സിന്‍ഹയും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ നിയമസഭാ പ്രചാരണത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കാണ് തിരശീല വീണത്. വ്യാഴാഴ്ച നിശ്ബ്ദ പ്രചാരണമാണ്. രാജസ്ഥാനില്‍ ഇത്തവണ ഭരവിരുദ്ധവികാരം ശക്തമാണ്.

രാജസ്ഥാന്‍ ഇനി പോളിംഗ് ബൂത്തിലേക്ക്; അഭിപ്രായ സര്‍വ്വേയില്‍ നെഞ്ചിടിച്ച് ബിജെപി

നരേന്ദ്രമോദിയും അമിത്ഷായും പ്രചാരകരായി നിറഞ്ഞ് നിന്നിട്ടും നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറുകയാണ്. മുഖ്യമന്ത്രി മത്സരിക്കുന്ന ജല്‍റാപഥല്‍ മണ്ഡലത്തില്‍ ബിജെപി മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങാണ് സ്ഥാനാര്‍ത്ഥി. എബിപി സീ ന്യൂസ് വോട്ടോഴ്‌സും ന്യൂസ് നാഷനും ടൈ ന്യൂസും നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രവചനം.

200 സീറ്റില്‍ 142 സീറ്റാണ് എബിപി നല്‍കുന്നത്. അഞ്ച് കോടിക്കടുത്ത് വരുന്ന വോട്ടര്‍മാര്‍ക്ക് മുമ്പില്‍ ജനവിധി തേടി 2,873 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഏഴ് ശതമാനം വരുന്ന രജപുത്ര വോട്ടുകളും 15 ശതമാനം വരുന്ന ജാട്ട് വോട്ടുകളുമാണ് വിജയശതമാനം നിര്‍ണ്ണയിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Jaipur, National, Rajasthan, BJP, Politics,Campaigning Ends As Rajasthan Prepares For Assembly Polls On Friday 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia