ന്യൂഡല്‍ഹി: കാര്‍ഷികവായ്പ എഴുതിത്തള്ളല്‍, കടാശ്വാസ പദ്ധതിയില്‍ വന്‍ പാകപ്പിഴ സംഭവിച്ചതായി സി.എ.ജി. റിപോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ പദ്ധതിയാണിത്. അനര്‍ഹരായ പലരുടെയും കാര്‍ഷികകടം എഴുതിത്തള്ളിയപ്പോള്‍ അര്‍ഹരായ പലര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചില്ല.
3.45 കോടി ചെറുകിട, ഇടത്തരം കര്‍ഷകരുടെ 52,000 കോടി രൂപയുടെ വായ്പയാണ് കഴിഞ്ഞ നാലുകൊല്ലത്തിനിടെ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കേരളമുള്‍പെടെ 25 സംസ്ഥാനങ്ങളില്‍ 92 ജില്ലകളിലെ 90,576 കാര്‍ഷികവായ്പാ അക്കൗണ്ടുകളാണ് സി.എ.ജി. പഠനത്തിനായി പരിശോധിച്ചത്. ഇതില്‍ 80,299 അക്കൗണ്ടുകള്‍ വായ്പ എഴുതിത്തള്ളലിന്റെ പ്രയോജനം ലഭിച്ചവരുടേതും 9,334 അക്കൗണ്ടുകള്‍ അര്‍ഹമായ കാലത്തിനുള്ളില്‍ വായ്പ എടുത്തിട്ടും എഴുതിത്തള്ളലിന്റെ ആനുകൂല്യം ലഭിക്കാത്തവരുടേതുമാണ്.
കേരളത്തില്‍ രണ്ടു ജില്ലകളിലായിരുന്നു പരിശോധന. ഇവിടങ്ങളിലെ 2,591 കേസുകളാണ് പരിശോധനയ്‌ക്കെടുത്തത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകളും കാര്‍ഷികവായ്പകളുടെ കൂട്ടത്തിലുള്‍പെടുത്തി എഴുതിത്തള്ളിയ സംഭവങ്ങളും സി.എ.ജി. കണ്ടെത്തി. കാര്‍ഷികവായ്പയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പലയിടങ്ങളിലും ലംഘിക്കപ്പെട്ടിട്ടുണ്ട്.

Keywords: New Delhi, Report, National, Agricultural Loan, Central Government, Loan, CAG, Kerala, Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.