Cable Bridge | ഗുജറാതില്‍ നദിക്ക് കുറുകെയുള്ള കേബിള്‍ പാലം തകര്‍ന്ന് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്; 100 പേർ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്

 


ADVERTISEMENT

അഹ്മദാബാദ്: (www.kvartha.com) ഗുജറാതിലെ മോര്‍ബിയില്‍ നദിക്ക് കുറുകെയുള്ള കേബിള്‍ പാലം തകര്‍ന്ന് വന്‍ അപകടം. പാലം തകരുമ്പോള്‍ അഞ്ഞൂറോളം പേര്‍ പാലത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പാലത്തിന് മുകളില്‍ നിന്നിരുന്ന പലരും പുഴയില്‍ വീണു. വിവരമറിഞ്ഞ് പൊലീസും മറ്റും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
               
Cable Bridge | ഗുജറാതില്‍ നദിക്ക് കുറുകെയുള്ള കേബിള്‍ പാലം തകര്‍ന്ന് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്; 100 പേർ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്

100 പേര്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപോര്‍ടുകള്‍. രക്ഷാപ്രവര്‍ത്തകര്‍ നദിയില്‍ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അവധി ദിവസമായതിനാല്‍ ഇവിടെ നല്ല തിരക്കായിരുന്നു. അപകടത്തില്‍ ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ദുഃഖം രേഖപ്പെടുത്തി. അറ്റകുറ്റപ്പണികള്‍ നടത്തി നാലുദിവസം മുമ്പാണ് പാലം തുറന്നത്.

Keywords:  Latest-News, National, Top-Headlines, Gujrat, Collapsed, Injured, River, Cable Bridge Collapses in Gujarat,, Cable Bridge Collapses in Gujarat, Several Feared Injured.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia