Arjun Ram Meghwal | നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി; പകരം ചുമതല അര്‍ജുന്‍ റാം മേഘ് വാളിന്
May 18, 2023, 12:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് പകരം മന്ത്രിയാകുക. ഇതു സംബന്ധിച്ച് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കി. പാര്‍ലമെന്ററികാര്യ- സാംസ്‌കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാള്‍, രാജസ്താനില്‍ നിന്നുള്ള ബിജെപി എംപിയാണ്.
നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കും. മറ്റു വകുപ്പുകള്‍ തുടര്‍ന്നും കൈകാര്യം ചെയ്യും. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. രണ്ടാം മോദി മന്ത്രിസഭയില്‍ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പിന്നീട് സ്‌പോര്‍ട്‌സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയിലേക്കും 2021 ജൂലൈ ഏഴ് മുതല്‍ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കേന്ദ്രമന്ത്രിസഭയില്‍ മറ്റ് അഴിച്ചുപണികളില്ലാതെ റിജിജുവിനെ മാത്രം മാറ്റുന്നതിനുള്ള കാരണം വ്യക്തമല്ല. ജഡ്ജി നിയമനം ഉള്‍പെടെ പല സുപ്രധാന വിഷയങ്ങളിലും സുപ്രീകോടതിയുമായി പലവട്ടം ഏറ്റുമുട്ടിയ ചരിത്രമുണ്ട് റിജിജുവിന്.

Keywords: Cabinet Reshuffle: Arjun Ram Meghwal replaces Kiren Rijiju as Union Law Minister, New Delhi, News, Politics, BJP, Supreme Court, Controversy, Judge, Cabinet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.