SWISS-TOWER 24/07/2023

വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി: രാജ്യത്ത് കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന  ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമായി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതുസംബന്ധിച്ചുള്ള തീരുമാനം പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിക്കും.

എന്നാല്‍ ബുധനാഴ്ച വൈകുന്നേരം ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മാത്രമേ  ഔദ്യോഗികമായി  ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിക്കുകയുള്ളൂ. ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും മന്ത്രിസഭ രണ്ടുതവണ ചര്‍ച്ചചെയ്താണ് ഓര്‍ഡിനന്‍സ് തയ്യാറാക്കി രാഷ്ട്രപതിക്ക് അംഗീകാരത്തിനായി അയച്ചതെന്നും  പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ബുധനാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന്  പ്രധാനമന്ത്രി തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്.

ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ നടത്തിയ പ്രതിഷേധം കോണ്‍ഗ്രസ്  നേതാക്കള്‍ ഒന്നടങ്കം രാഹുലിനെതിരെ തിരിയാന്‍ ഇടയാക്കിയിരുന്നു. മാത്രമല്ല രാഹുലിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സ്ഥാനത്തുനിന്നും രാജിവെപ്പിക്കാന്‍ സോണിയാ ഗാന്ധി മുന്‍കൈ എടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച പ്രധാനമന്ത്രിയുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയെ ആക്ഷേപിക്കാന്‍ വേണ്ടിയല്ല താന്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം നടത്തിയതെന്നും  മറിച്ച് രാജ്യത്തെ ജനങ്ങളുടെ  പൊതുവികാരം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും  രാഹുല്‍ വിശദീകരിച്ചു.

മന്‍മോഹന്‍- രാഹുല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള നിര്‍ണായക തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം രാഹുല്‍ ഓര്‍ഡിനന്‍സിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ മന്‍മോഹന്‍ സിംഗ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട്  രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ചെയ്തത് ശുദ്ധ വിവരക്കേടാണെന്നും ഓര്‍ഡിനന്‍സ് വലിച്ചെറിയണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
എന്നാല്‍ രാഹുല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്ന്  പ്രധാനമന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു. രാഹുലിന്റെ പ്രസ്താവന  വിവാദമായ സാഹചര്യത്തില്‍  രാജിവയ്ക്കാന്‍ ഉദ്ദേശമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുള്ള തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നിരാശപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും അതുകൊണ്ടുതന്നെ ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ചുള്ള ഭരണം മാത്രമേ നടത്തുകയുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന അവസരത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള  പ്രതികരണം നടത്തിയത്.

വിവാദ  ഓര്‍ഡിനന്‍സ് പിന്‍വലിക്കുംകേന്ദ്രത്തില്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചില തെറ്റുകളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിലേറെ നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. വോട്ട് ചെയ്യുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രമാണ് ജനങ്ങള്‍ പരിഗണിക്കുക. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്കെതിരെ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Also Read:
ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യം ചട്ടഞ്ചാല്‍ പ്രമുഖനെ അപായപ്പെടുത്തിയുള്ള വീടുകവര്‍ച്ച

Keywords:  New Delhi, Prime Minister, Manmohan Singh, Sonia Gandhi, Meeting, Rahul Gandhi, Cabinet, Criticism, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia