സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു; സദാനന്ദയ്ക്ക് റെയില്‍വെ നഷ്ടമായി

 


ഡെല്‍ഹി: (www.kvartha.com 10.11.2014) ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് മനോഹര്‍ പരീക്കറെ തന്നെയാണ് പരിഗണിച്ചിരിക്കുന്നത്.

 ശിവസേനയില്‍ നിന്നും ബി.ജെ.പിയിലെത്തിയ സുരേഷ് പ്രഭുവിന് റെയില്‍വേയുടെ ചുമതല നല്‍കി. ജെ.പി.നദ്ദയ്ക്ക് ആരോഗ്യ വകുപ്പ്. ബിരേന്ദര്‍ സിംഗിന് ഗ്രാമ വികസനം. മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ന്യൂനപക്ഷവും പാര്‍ലമെന്ററി കാര്യവും നല്‍കി.

നേരത്തെ  റെയില്‍വേ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡയ്ക്ക് നിയമ മന്ത്രാലയത്തിന്റെ ചുമതല നല്‍കി. സദാനന്ദയ്ക്ക് റെയില്‍വെ നഷ്ടമാകുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ അധിക ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വഹിക്കും.  ആരോഗ്യ മന്ത്രിയായിരുന്ന ഹര്‍ഷവര്‍ധന് ശാസ്ത്രസാങ്കേതിക വകുപ്പ് നല്‍കി.

ഒളിമ്പിക്‌സ് ഷൂട്ടിംഗ് വെള്ളി മെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് വാര്‍ത്താവിനിമയ മന്ത്രാലയ സഹമന്ത്രിയായി ചുമതലയേല്‍ക്കും. ഹരിയാനയില്‍ നിന്നുള്ള ചൗധരി ബീരേന്ദ്ര സിംഗ് ഗ്രാമ വികസന മന്ത്രിയാകും. ഗോപിനാഥ് മുണ്ഡെയുടെ മരണത്തെ തുടര്‍ന്ന് നിഥിന്‍ ഗഡ്കരിയായിരുന്നു ഗ്രാമവിസന വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്നത്. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബോളിവുഡ് ഗായകന്‍ ബാബുല്‍ സുപ്രീയോക്ക് നഗരവികസനം നല്‍കി.

നേരത്തെ ധനവകുപ്പും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തിരുന്നത് അരുണ്‍ ജെയ്റ്റിയാണ്. മുന്‍ ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹയാണ് പുതിയ ധനകാര്യ സഹമന്ത്രി.  ബന്ദാരു ദത്താത്രേയക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ശ്രീപദ് നായികിന് 'ആയുഷ്'ന്റെ സ്വതന്ത്ര ചുമതലയും  മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ന്യൂനപക്ഷവും പാര്‍ലമന്ററി കാര്യവും നല്‍കി. മഹേഷ് ശര്‍മ സ്വതന്ത്ര ചുമതലയുള്ള ടൂറിസം മന്ത്രിയാകും. രാജീവ് പ്രതാപ് റൂഡി നൈപുണ്യവികസന വകുപ്പിന്റെ ചുമതല വഹിക്കും.

നിയമവും വാര്‍ത്താവിനിമയ വകുപ്പും രവിശങ്കര്‍ പ്രസാദിനായിരുന്നു. അതേസമയം ഡോക്ടര്‍ കൂടിയായ ഹര്‍ഷവര്‍ധനെ ആരോഗ്യ വകുപ്പില്‍ നിന്ന് മാറ്റിയത് ഡെല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്ന സൂചനയുണ്ട്. ഡെല്‍ഹിയില്‍  ബി.ജെ.പി അധ്യക്ഷനായിരുന്നു ഹര്‍ഷവര്‍ധന്‍. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്നത്   ഹര്‍ഷവര്‍ധനെയാണ്.
സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു; സദാനന്ദയ്ക്ക് റെയില്‍വെ നഷ്ടമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബദിയഡുക്കയില്‍ എക്‌സ്‌പോയ്ക്കിടെ 2 പേര്‍ക്ക് കുത്തേറ്റു

Keywords:  Cabinet Expansion: Manohar Parrikar Gets Defence, Suresh Prabhu Gets Railways, New Delhi, Prime Minister, Narendra Modi, BJP, Shiv Sena, Health Minister, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia