എസ് ബി ഐ അസോസിയേറ്റ് ബാങ്കുകള്‍ ഒന്നാകുന്നു; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 15.06.2016) എസ് ബി ഐ അസോസിയേറ്റ് ബാങ്കുകള്‍ ഒന്നാകുന്നു. എസ്.ബി.ടി അടക്കം ആറു ബാങ്കുകളാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത്. ലയനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നീ അസോസിയേറ്റഡ് ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത്.

ഇതോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ള വമ്പന്‍ ബാങ്കായി എസ്.ബി.ഐ മാറും. 22,500 ശാഖകളും 58,000 എ.ടി.എമ്മുകളും ഉണ്ടാകും. ബാങ്കിന്റെ അടിത്തറ ശക്തമാക്കുകയാണ് ലയനം കൊണ്ട് ലക്ഷ്യമിടുന്നത്. ലയനത്തോടെ എസ്.ബി.ഐ യുടെ ബാലന്‍സ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും. നിലവില്‍ ഇത് 28 ലക്ഷം കോടി രൂപയാണ്.
കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെ ലയന നടപടികള്‍ ഉടന്‍തന്നെ ആരംഭിക്കും. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത പട്യാല, ഹൈദരാബാദ് ബാങ്കുകളാകും ആദ്യം എസ്.ബി.ഐയില്‍ ലയിപ്പിക്കുക. 2008ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്.ബി.ഐയില്‍ ലയിപ്പിച്ചിരുന്നു.

അതേസമയം, ലയനത്തെ അനുബന്ധ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ആശങ്കയോടെയാണ് കാണുന്നത്. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലായി 70,000ത്തോളം ജീവനക്കാരാണ് ഉള്ളത്. മാതൃബാങ്കില്‍ ലയിക്കുന്നതോടെ പലരുടെയും സ്ഥാനക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാന്‍ ഇടയാകും. മാത്രമല്ല, ശമ്പളഘടന അനുകൂലമാകുമോ എന്ന കാര്യത്തിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്.

എസ് ബി ഐ അസോസിയേറ്റ് ബാങ്കുകള്‍ ഒന്നാകുന്നു; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Also Read:
വോട്ടെണ്ണല്‍ ദിവസം യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2 ബി ജെ പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Keywords:  Cabinet approves merger of 5 associate banks with SBI, stocks surge, Balance Sheet, Branch, New Delhi, Government-employees, Salary, ATM, Hyderabad, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia