Bonus | റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസ് പ്രഖ്യാപിച്ചു
Oct 13, 2022, 12:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി അനുവദിച്ചത്. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ബോണസ് നല്‍കാന്‍ 1,832.09 കോടി രൂപ സര്‍കാര്‍ വകയിരുത്തി. 11.27 ലക്ഷത്തോളം റെയില്‍വേ ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. 78 ദിവസത്തേക്ക് അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോണസ് തുക 17,951 രൂപയാണ്.
ആര്‍പിഎഫ് / ആര്‍പിഎസ്എഫ് ഉദ്യോഗസ്ഥരൊഴികെയുള്ള നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കാണ് ബോണസ് അനുവദിച്ചിട്ടുള്ളത്. ട്രാക് മെയിന്റയ്‌നര്‍, ഡ്രൈവര്‍, ഗാര്‍ഡ്, സ്റ്റേഷന്‍ മാസ്റ്റര്‍, സൂപര്‍വൈസര്‍, ടെക്‌നിഷ്യന്‍, ടെക്‌നികല്‍ ഹെല്‍പര്‍, കണ്‍ട്രോളര്‍, പോയിന്റ്‌സ്മാന്‍ എന്നീ തസ്തികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മിനിസിറ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ് സി ജീവനക്കാര്‍ എന്നിവര്‍ക്കാണ് പിഎല്‍ ബോണസിന് അര്‍ഹത.
Keywords: Cabinet Announces Bonus For Railway Employees Equaling 78 Days Of Wages, New Delhi, News, Salary, Cabinet, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.