Bypoll Results | 7ല്‍ 4 ഉം സ്വന്തമാക്കി നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനവുമായി ഇന്‍ഡ്യ സഖ്യം; ബിജെപി ജയം മൂന്നിടത്ത്; യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് 40,000 ലേറെ ഭൂരിപക്ഷം
Sep 8, 2023, 19:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിലെ ഏഴ് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയ്ക്ക് മികച്ച വിജയം. നാല് മണ്ഡലങ്ങളില്‍ ഇന്‍ഡ്യ സഖ്യം വിജയിച്ചപ്പോള്‍ ബിജെപി മൂന്നിടത്ത് ജയിച്ചുകയറി. ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ജാര്‍ഖണ്ഡിലെ ദുമ്രി, കേരളത്തിലെ പുതുപ്പള്ളി, പശ്ചിമ ബംഗാളിലെ ധുഗ്പുരി, ഉത്തര്‍പ്രദേശിലെ ഘോസി എന്നിവിടങ്ങളില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചു.
യുപിയിലെ ഘോസി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിംഗ് ആണ് വിജയിച്ചത്. ബിജെപിയുടെ ദാരാ സിംഗ് ചൗഹാനെ 42,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകര്‍ സിംഗ് പരാജയപ്പെടുത്തിയത്. 2022ല്‍ എസ്പി ടിക്കറ്റില്‍ വിജയിച്ച ദാരാ സിംഗ് ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സീറ്റ് നിലനിര്‍ത്താന്‍ കഴിയാത്തത് അദ്ദേഹത്തിന് കനത്ത ആഘാതമായി.
ത്രിപുരയിലെ ബോക്‌സാനഗര്‍ സീറ്റില്‍ ബിജെപിയുടെ തഫജ്ജല്‍ ഹുസൈന്‍ വിജയിച്ചപ്പോള്‍ ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള ധന്പൂരില്‍ ബിന്ദു ദേബ്‌നാഥ് വിജയിച്ചു. 66 ശതമാനം ന്യൂനപക്ഷ വോട്ടര്‍മാരുള്ള ബോക്‌സാനഗര്‍ സീറ്റില്‍ ബിജെപിയുടെ തഫജ്ജല്‍ ഹുസൈന്‍ 30,237 വോട്ടുകള്‍ക്ക് സിപിഎമ്മില്‍ നിന്ന് ബോക്‌സാനഗര്‍ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഹുസൈന് 34,146 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിലെ മിസാന്‍ ഹുസൈന് 3,909 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ധന്‍പൂരില്‍ ബിജെപിയുടെ ബിന്ദു ദേബ്നാഥ് (30,017 വോട്ടുകള്‍) സിപിഎമ്മിന്റെ കൗശിക് ചന്ദയെ (11,146) 18,871 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ബിജെപിയുടെ പാര്‍വതി ദാസിനെക്കാള്‍ തുടക്കത്തില്‍ ലീഡ് നേടിയിരുന്ന കോണ്‍ഗ്രസിന്റെ ബസന്ത് കുമാര്‍ പിന്നീട് പിന്നിലായി. 2400-ലധികം വോട്ടുകള്‍ക്കാണ് പാര്‍വതി പരാജയപ്പെടുത്തിയത്. നാല് തവണ എംഎല്‍എയും കാബിനറ്റ് മന്ത്രിയുമായ ബിജെപിയുടെ ചന്ദന്‍ റാം ദാസ് ഏപ്രിലില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കേരളത്തിലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഭരണത്തിലുള്ള സിപിഎമ്മിന് വന്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍ ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ മുന്‍തൂക്കം നേടുകയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ അത് നിലനിര്‍ത്തുകയും ചെയ്തു.
ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (JMM) സ്ഥാനാര്‍ഥി ബേബി ദേവി വിജയിച്ചു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (AJSU) സ്ഥാനാര്‍ഥി യശോദാ ദേവിയെ 17153 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
പശ്ചിമ ബംഗാളില്‍, ധുപ്ഗുരി സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. തൃണമൂല്‍ സ്ഥാനാര്‍ത്ഥി നിര്‍മല്‍ ചന്ദ്ര റോയ് 4,000 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നിര്‍മല്‍ ചന്ദ്ര റോയ് 97,613 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ തപസി റോയിക്ക് 93,304 വോട്ടുകളാണ് ലഭിച്ചത്. 13,758 വോട്ടുകളുമായി സിപിഎമ്മിലെ ഈശ്വര്‍ ചന്ദ്ര റോയ് മൂന്നാം സ്ഥാനത്താണ്.

Keywords: Bypoll Results, Counting, assembly seats, Election, National News, Politics, Political News, Malayalam News, Congress, BJP, Bypoll Results: Out of 7, BJP wins 3 seats; opposition bloc triumphs in 4.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.