SWISS-TOWER 24/07/2023

Results | നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി നാലിടത്ത് മുന്നിൽ; ഇൻഡ്യ സഖ്യം 2 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എൻഡിഎയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും തമ്മിലുള്ള ആദ്യ പ്രധാന മത്സരമായാണ് ഈ തിരഞ്ഞെടുപ്പുകൾ വിലയിരുത്തപ്പെടുന്നത്. ഘോസി (ഉത്തർപ്രദേശ്), ജാർഖണ്ഡ് (ദുമ്രി), കേരളം (പുതുപ്പള്ളി), ത്രിപുര (ബോക്സാനഗർ, ധൻപൂർ), ഉത്തരാഖണ്ഡ് (ബാഗേശ്വർ), പശ്ചിമ ബംഗാൾ (ധുപ്ഗുരി) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Results | നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി നാലിടത്ത് മുന്നിൽ; ഇൻഡ്യ സഖ്യം 2 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു

യുപിയിലെ ഘോസി നിയമസഭാ സീറ്റിൽ സമാജ്‌വാദി പാർട്ടിയുടെ സുധാകർ സിംഗ് ആദ്യ റൗണ്ടിൽ 3381 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാർഥി ദാരാ സിംഗ് ചൗഹാൻ 3203 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ്. ത്രിപുരയിലെ ബോക്സാനഗർ മണ്ഡലത്തിലെ രണ്ടാം റൗണ്ട് വോട്ടെണ്ണലിന് ശേഷം ബിജെപി ലീഡ് നിലനിർത്തി. തഫജ്ജൽ ഹുസൈൻ (ബിജെപി) - 14711 വോട്ടുകൾ, മിസാൻ ഹുസൈൻ (സിപിഎം) - 534 വോട്ടുകൾ എന്നിങ്ങനെ നേടിയിട്ടുണ്ട്. ധൻപൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ചെയ്യുന്നു. ബിന്ദു ദേബ്നാഥ് (ബിജെപി) - 5341 വോട്ടുകൾ, കൗശിക് ദേബ്നാഥ് (സിപിഎം) - 1276 വോട്ട് എന്നിങ്ങനെയാണ് നേടിയത്.

ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ബസന്ത് കുമാർ 2945 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപിയുടെ പാർവതി ദാസാണ് (2191 വോട്ടുകൾ) രണ്ടാം സ്ഥാനത്ത്. കേരളത്തിലെ പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസിന്റെ ചാണ്ടി ഉമ്മനാണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്യുന്നത്. സിപിഎമ്മിന്റെ ജെയ്ക് സി തോമസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്. തപാൽ ബാലറ്റുകളുടെ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ പശ്ചിമ ബംഗാളിലെ ധൂപ്ഗുരിയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ലീഡ് നേടി. കനത്ത സുരക്ഷയിൽ ജാർഖണ്ഡിലെ ദുമ്രി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

Keywords: News, National, New Delhi, Bypoll Results, Counting, assembly seats, Election,   Bypoll Results: Counting of votes underway in 7 assembly seats in 6 states.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia