By poll Results | 7 സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ടികള്‍ക്ക് വന്‍ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി; ജയം കണ്ടത് 13 സീറ്റുകളില്‍ ഫലം വന്ന രണ്ടിടത്ത് മാത്രം*
![By poll results 2024: INDIA bloc secures 6 seats across 7 states, leads in 4; NDA wins 2, New Delhi, News, Bypoll results, INDIA bloc, BJP, Politics, National News](https://www.kvartha.com/static/c1e/client/115656/uploaded/48f8ed833baf31e1a626f5e163e5efe8.webp?width=730&height=420&resizemode=4)
![By poll results 2024: INDIA bloc secures 6 seats across 7 states, leads in 4; NDA wins 2, New Delhi, News, Bypoll results, INDIA bloc, BJP, Politics, National News](https://www.kvartha.com/static/c1e/client/115656/uploaded/48f8ed833baf31e1a626f5e163e5efe8.webp?width=730&height=420&resizemode=4)
ന്യൂഡെല്‍ഹി: (KVARTHA) ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ (Bypoll) പ്രതിപക്ഷ പാര്‍ടികള്‍ക്ക് (Opposition Parties) വന്‍ മുന്നേറ്റം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ (Lok Sabha Election) ബിജെപിയെ (BJP) തുണച്ച സംസ്ഥാനങ്ങളില്‍ പോലും വിജയിക്കാനായത് കോണ്‍ഗ്രസിന് (Congress) വലിയ ഊര്‍ജം നല്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകളിലും (Ellection) വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷ ഇതോടെ കോണ്‍ഗ്രസിന് വന്നിട്ടുണ്ട്.
13 സീറ്റുകളില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. അവശേഷിക്കുന്ന സീറ്റുകളില്‍ ബിജെപി പിന്നിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. 13 ല്‍ ആറു സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം വിജയിക്കുകയും നാലെണ്ണത്തില്‍ ലീഡ് ചെയ്യുന്നുമുണ്ട്. ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പിച്ചതോടെ സര്‍കാരിനുള്ള ഭീഷണി മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
ഫലം ഇങ്ങനെ:
ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങാണ് മുന്നില്‍ നില്‍ക്കുന്നത്. ജെഡിയു എംഎല്‍എ ആര്‍ജെഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഹിമാചല്‍ പ്രദേശിലെ ദേറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കമലേഷ് താക്കൂര്‍ 9,399 വോടിന് ബിജെപിയെ പരാജയപ്പെടുത്തി. ഹിമാചലില്‍ തന്നെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട് വ്യത്യാസത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മറികടന്നു. ഇതേ സംസ്ഥാനത്ത് നല്ലഗഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹര്‍ദീപ് സിങ് ബാവയും വിജയിച്ചു.
മധ്യപ്രദേശിലെ അമര്‍വറ മണ്ഡലത്തില്‍ ബിജെപിയുടെ കമലേഷ് പ്രതാപ് ഷാ വിജയിച്ചു. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആം ആദ്മി പാര്‍ടിയുടെ മൊഹിന്ദര്‍ ഭഗവത് ജയിച്ചു. മുപ്പത്തിയേഴായിരത്തിലധികം വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. തമിഴ് നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയേക്കാള്‍ ഡിഎംകെ സ്ഥാനാര്‍ഥി അണ്ണിയൂര്‍ ശിവ മുന്നിലാണ്. ശിവ വിജയം ഉറപ്പിച്ചു കഴിഞ്ഞു.
ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ലഖപത് സിങ് ബുതോലയും മംഗ്ലോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ തന്നെ ഖാസി മുഹമ്മദ് നിസാമുദ്ദീനും മുന്നിലാണ്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്ന റായ്ഗഞ്ച്, റാണാഗഡ് ദക്ഷിണ്‍, ബഗ്ദ മണ്ഡലങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു. മണിക് തല മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.
പശ്ചിമ ബംഗാളില്‍ മൂന്നിടത്ത് ബിജെപി എംഎല്‍എമാര്‍ രാജിവച്ച് ടിഎംസിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഹിമാചല്‍ പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മുന്നില്‍. ദെഹ്രയില്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ 9,300 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ഹാമിര്‍ പൂര്‍ മണ്ഡലത്തില്‍ ആശിഷ് ശര്‍മയുടെയും മധ്യപ്രദേശിലെ അമര്‍വറ മണ്ഡലത്തില്‍ കമലേഷ് പ്രതാപ് ഷായുടെയും വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. മധ്യപ്രദേശിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മുന്നില്‍. എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേര്‍ന്ന ശീതള്‍ അംഗുര്‍ലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി.