BYJU’s | ചിലവ് ചുരുക്കലിന്റെ ഭാഗമായി ബൈജൂസിന്റെ ബെംഗ്ളൂറിലെ 2 ഓഫീസുകള്‍ ഒഴിഞ്ഞതായി റിപോര്‍ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെഗ്ലൂര്‍: (www.kvartha.com) ചിലവ് ചുരുക്കലിന്റെ ഭാഗമായി എഡ്ടെക് കംപനിയായ ബൈജൂസിന്റെ ബെംഗ്ളൂറിലെ രണ്ട് ഓഫീസുകള്‍ ഒഴിഞ്ഞതായി റിപോര്‍ട്. ബെംഗ്ളൂറിലെ ഏറ്റവും വലിയ ഓഫീസുകളാണ് ബൈജൂസ് ഒഴിഞ്ഞതെന്ന് മണികണ്‍ട്രോള്‍ റിപോര്‍ട് ചെയ്‌തു. ബൈജൂസിന് ബെംഗ്ളൂറില്‍ മൂന്ന് ഓഫീസുകളാണ് ഉള്ളത്. ഇതില്‍ 5.58 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കല്യാണി ടെക് പാര്‍ക് ആണ് ഒഴിഞ്ഞതെന്നും പ്രസ്റ്റീജ് ടെക് പാര്‍കിലെ മറ്റൊരു ഓഫീസിന്റെ ഒരു ഭാഗം വിട്ടുകൊടുത്തതായും റിപോര്‍ടില്‍ പറയുന്നു.

ഒമ്പത് നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ട് നിലകളാണ് കംപനി ഒഴിഞ്ഞത്. ജൂലൈ 23 മുതല്‍ വീടുകളില്‍ നിന്നോ മറ്റ് സ്ഥലങ്ങളില്‍ നിന്നോ ജോലി ചെയ്യാന്‍ കംപനി ജീവനക്കാരോട് ആവശ്യപ്പെട്ടതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. പ്രസ്റ്റീജ് ടെക് പാര്‍കില്‍ നിന്നും ബനേഘട്ട മെയിന്‍ റോഡിലെ പ്രധാന ഓഫീസില്‍ നിന്നും തങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതായി ജീവനക്കാരെ ഉദ്ധരിച്ച് റിപോര്‍ട് പറയുന്നു.

2022 ജൂണില്‍ ബ്രൂക് ഫീല്‍ഡിലെ കല്യാണി ടെക് പാര്‍കിലെ മഗ്‌നോളിയ, എബോണി എന്നീ രണ്ട് കെട്ടിടങ്ങള്‍ കംപനി പാട്ടത്തിനെടുത്തിരുന്നു. അതേമാസം തന്നെ ജീവനക്കാര്‍ മഗ്‌നോളിയ ഒഴിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ എബോണിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം, ബൈജൂസ്‌ ഈ സ്ഥലങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഏകദേശം 5.58 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് സ്ഥലം ഒഴിയുന്നതോടെ കംപനിക്ക് പ്രതിമാസ വാടക ഇനത്തില്‍ ഏകദേശം മൂന്നു കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് റിപോര്‍ടില്‍ പറയുന്നു.

ഓഡിറ്ററായ ഡെലോയിറ്റും മൂന്ന് നിക്ഷേപക ബോര്‍ഡ് അംഗങ്ങളും പദവി രാജിവച്ചതിനുശേഷം എഡ്ടെകിന്റെ പ്രവര്‍ത്തനം താറുമാറായെന്ന റിപോര്‍ടുകളും പുറത്തുവന്നിരുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ജൂണില്‍ ഡെലോയിറ്റ് ഹാസ്‌കിന്‍സ് ആന്‍ഡ് സെല്‍സ് ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞത്. ഡയറക്ടര്‍മാരായ ജിവി രവിശങ്കര്‍, റസ്സല്‍ ഡ്രെസെന്‍സ്റ്റോക്, വിവിയന്‍ വു എന്നിവരും ബോര്‍ഡില്‍ നിന്ന് രാജിവച്ചു.

ഇതുകൂടാതെ, അകൗണ്ടിംഗ് ക്രമക്കേടുകള്‍, കടം കൊടുക്കുന്നവരുമായുള്ള ഇടപാടുകള്‍, കൂട്ട പിരിച്ചുവിടലുകള്‍, 2021-22 സാമ്പത്തിക വർഷത്തെ (FY22) പരിഹരിക്കാനാകാത്ത സാമ്പത്തിക ഇടപാടുകള്‍ എന്നിവയുള്‍പെടെ നിരവധി കാരണങ്ങളാല്‍ കംപനി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും റിപോര്‍ടുണ്ട്. ഫോറിന്‍ എക്സ്ചേന്‍ജ്് മാനേജ്മെന്റ് ആക്ട് പ്രകാരം ഈ വര്‍ഷം ഏപ്രിലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗ്ലൂറിലെ ബൈജുവിന്റെ ഓഫീസുകളും പരിശോധിച്ചിരുന്നു.

പിഎഫ് കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫന്‍ഡ് ഓര്‍ഗനൈസേനും (EPFO) നിരീക്ഷണം നടത്തിയിരുന്നു. ബൈജൂസിന്റെ നിരവധി മുന്‍ ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തിന്റെ പ്രോവിഡന്റ് ഫന്‍ഡ് (PF) ഇപിഎഫ് അകൗണ്ടില്‍ നിക്ഷേപിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചിരുന്നു. ബൈജുവിന്റെ മാതൃ കംപനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ മിക്ക ജീവനക്കാര്‍ക്കും പിഎഫ് പണം നല്‍കിയിട്ടില്ലെന്ന് ഇപിഎഫ് ഡാറ്റയില്‍ കാണിക്കുന്നു.

ഏപ്രിലില്‍ 36 ദിവസത്തെ കാലതാമസത്തിന് ശേഷം 3,164 ജീവനക്കാര്‍ക്കുള്ള പിഎഫ് വിഹിതം അടച്ചപ്പോള്‍, 31 ജീവനക്കാരുടെ അകൗണ്ടുകളില്‍ മാത്രമാണ് മെയ് മാസത്തെ പേയ്മെന്റ് ലഭിച്ചത്. കംപനി 2022 ഡിസംബര്‍, 2023 ജനുവരി, ഫെബ്രുവരി, മാര്‍ച് മാസങ്ങളിലെ പി എഫ് ജൂണ്‍ 19-ന് നല്‍കി. എന്നിരുന്നാലും, എല്ലാ ജീവനക്കാരുടെയും അകൗണ്ടുകള്‍ ഈ പേയ്മെന്റിനൊപ്പം ക്രെഡിറ്റ് ചെയ്തിട്ടില്ല എന്ന് ഡാറ്റ കാണിക്കുന്നു. കുറച്ചുകാലമായി പി എഫ് പണം അടയ്ക്കുന്നതില്‍ കംപനി വിമുഖത കാണിക്കുന്നതായും ഡാറ്റ വ്യക്തമാക്കുന്നു. ഇതിനുള്ള ഉദാഹരണമാണ് ജീവനക്കാര്‍ക്ക് 2020-ലേക്കുള്ള പിഎഫ് പണം 2023 ജൂണില്‍ നല്‍കിയെന്നത്.

കഴിഞ്ഞ മാസം ബൈജൂസിന്റെ 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു, ഇത് മറ്റൊരു ചിലവ് ചുരുക്കലിന്റെ ഭാഗമായിരുന്നു. ജൂലൈ 22-ന് ബൈജൂസിന്റെ 5,000 ട്യൂഷന്‍ സെന്റര്‍ (BTC) ജീവനക്കാരുമായി നടന്ന അടിയന്തര ടൗണ്‍ ഹാള്‍ മീറ്റിംഗില്‍, എംബാറ്റില്‍ഡ് കംപനി ജീവനക്കാര്‍ക്ക് വേരിയബിള്‍ പേയും മറ്റ് ഇന്‍സെന്റീവുകളും നല്‍കാന്‍ തീരുമാനമായി. ട്യൂഷന്‍ സെന്ററില്‍ നിന്ന് ഒരു ജീവനക്കാരനെയും പിരിച്ചുവിടില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

BYJU’s | ചിലവ് ചുരുക്കലിന്റെ ഭാഗമായി ബൈജൂസിന്റെ ബെംഗ്ളൂറിലെ 2 ഓഫീസുകള്‍ ഒഴിഞ്ഞതായി റിപോര്‍ട്

Keywords:  BYJU’s vacates two office spaces in Bengaluru as cost-saving measure: Report, Bengaluru, News, Business, Allegation, Building, PF, Salary, Tuition Centre, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script