Layoffs | ബൈജൂസ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്! 1000 പേർക്ക് ജോലി നഷ്ടപ്പെടും
Jun 9, 2023, 13:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ഒരു വിഭാഗം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ചിലവ് ചുരുക്കാൻ കമ്പനി ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്. സെയിൽസ് ടീമുകളിൽ നിന്നുള്ള കരാർ ജീവനക്കാരെയായിക്കും പിരിച്ചുവിടൽ ബാധിക്കുകയെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. മൂന്നാം കക്ഷികൾ വഴിയാണ് കമ്പനി ഇത്തരം ജീവനക്കാരെ നിയമിക്കുന്നത്.
ബെംഗ്ളുറു ആസ്ഥാനമായുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസ് 2023 ഫെബ്രുവരി രണ്ടിന് 1,000 പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 2022 ഒക്ടോബറിൽ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. പ്രതികൂലമായ വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ചിലവ് ചുരുക്കാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ മേഖലകളിലെയും കമ്പനികൾ ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്.
കടപ്രശ്‌നങ്ങൾ നേരിടുകയും അമേരിക്കൻ കോടതികളിൽ നിയമപരമായ കേസ് നടക്കുകയും ചെയ്യുന്ന സമയത്താണ് ബൈജൂസിന്റെ പിരിച്ചുവിടൽ വാർത്തകൾ വരുന്നത്. അതേസമയം പുതിയ പിരിച്ചുവിടലിനെക്കുറിച്ച് പ്രതികരിക്കാൻ ബൈജുവിന്റെ വക്താവ് വിസമ്മതിച്ചതായാണ് വിവരം.
Keywords: News, National, Byju’s, Lay off, Employees, Job, Employees, Byju’s plans to lay off 1,000 employees.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.