SWISS-TOWER 24/07/2023

BYJU’S | ശമ്പളമില്ല! ബൈജൂസിലെ 20,000 ജീവനക്കാർ പ്രതിസന്ധിയിൽ; മാർച്ച് 10 വരെയുള്ള സമയപരിധിക്കും നൽകാനാവില്ല, കാത്തിരിപ്പ് നീളും

 


ADVERTISEMENT

ബെംഗ്ളുറു: (KVARTHA) വിവാദങ്ങളിൽ വലയുന്ന എഡ്യൂടെക് കമ്പനിയായ ബൈജൂസിൽ പ്രതിസന്ധി രൂക്ഷമായി. 20,000 ത്തിലധികം ജീവനക്കാരാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിനായി കാത്തിരിക്കുന്നത്. ശമ്പളം നൽകാനുള്ള മാർച്ച് 10 വരെയുള്ള സമയപരിധിയിലും ശമ്പളം ലഭിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ജീവനക്കാർക്ക് മാർച്ച് 10നകം ശമ്പളം ലഭിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും കാത്തിരിപ്പ് വർധിക്കുമെന്നാണ് സൂചന.
  
BYJU’S | ശമ്പളമില്ല! ബൈജൂസിലെ 20,000 ജീവനക്കാർ പ്രതിസന്ധിയിൽ; മാർച്ച് 10 വരെയുള്ള സമയപരിധിക്കും നൽകാനാവില്ല, കാത്തിരിപ്പ് നീളും

അവകാശ പ്രശ്‌നത്തിൽ തുക കുടുങ്ങിക്കിടക്കുന്നതാണ് പ്രധാന കാരണം. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൻ്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച്, നിക്ഷേപകരുമായുള്ള കേസ് തീർപ്പാക്കുന്നതുവരെ വരുമാനം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കാൻ ബൈജൂസിനോട് ഉത്തരവിട്ടിരുന്നു. ഇത് ഏകദേശം 25-30 കോടി ഡോളറാണ്.

ജീവനക്കാർക്ക് ശമ്പളം നൽകാൻ കമ്പനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വാരാന്ത്യത്തിൽ ബാങ്കുകളുടെ അവധി കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഈ സംഭവവികാസത്തെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. ജീവനക്കാരുടെ ശമ്പളം മാർച്ച് 10-നകം നൽകാൻ ശ്രമിക്കുമെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ ഈ മാസം ആദ്യം ജീവനക്കാരോട് പറഞ്ഞിരുന്നു. അവകാശ പ്രശ്നം അവസാനിപ്പിച്ചതായി ബൈജു ജീവനക്കാർക്കയച്ച കത്തിൽ പറഞ്ഞിട്ടുണ്ട്.
Aster mims 04/11/2022

Keywords: News, News-Malayalam-News, National, National-News, BYJU’S likely to miss March 10 deadline to pay 20,000 employees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia