Renovation Work | അമേഠിയില്‍ രാഹുല്‍ തന്നെയാവുവോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി? വീട്ടിലെ അറ്റകുറ്റപണിയുടെ ദൃശ്യം വൈറല്‍

 


ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ പാര്‍ടികളും അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെച്ചൊല്ലി ആകാംക്ഷ തുടരുകയാണ്. രണ്ടു സ്ഥലങ്ങളിലും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഇതിനെതിരെ മുഖ്യപ്രതിപക്ഷമായ ബിജെപി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതിനിടെ സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വദ്ര തനിക്ക് അമേഠിയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. അമേഠിയിലെ ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവിടുത്തെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് താല്‍പര്യം ഉണ്ടെന്നുമായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും മറ്റും വദ്ര പറഞ്ഞിരുന്നത്.

Renovation Work | അമേഠിയില്‍ രാഹുല്‍ തന്നെയാവുവോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി? വീട്ടിലെ അറ്റകുറ്റപണിയുടെ ദൃശ്യം വൈറല്‍

എന്നാല്‍ ഇപ്പോള്‍ അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിലെ അറ്റകുറ്റപ്പണികളുടെ ദൃശ്യം വൈറലായിരിക്കയാണ്. അമേഠിയില്‍ രാഹുല്‍തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന അഭ്യൂഹവും ഇതോടെ ശക്തമായിട്ടുണ്ട്. അമേഠിയില്‍ പ്രചാരണങ്ങള്‍ക്കും മറ്റുമായി വരേണ്ടതിനാല്‍ താമസിക്കാനുള്ള വീട് മോടി പിടിപ്പിക്കുകയാണെന്നാണ് സംസാരം.

അടുത്തിടെ അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതിനെ പരിഹസിച്ച് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പരിഹാസവുമായി രംഗത്തെത്തിയിരുന്നു. സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വദ്ര സീറ്റില്‍ കണ്ണുവെച്ചതിനാല്‍ രാഹുല്‍ ഇനി എന്തുചെയ്യുമെന്നും സ്മൃതി ചോദിച്ചിരുന്നു.

Renovation Work | അമേഠിയില്‍ രാഹുല്‍ തന്നെയാവുവോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി? വീട്ടിലെ അറ്റകുറ്റപണിയുടെ ദൃശ്യം വൈറല്‍

ബസില്‍ യാത്രചെയ്യുന്നവര്‍ സീറ്റില്‍ മറ്റാരും ഇരിക്കാതിരിക്കാനായി തൂവാലയിടാറുണ്ട്. രാഹുലും തൂവാലയിട്ട് സീറ്റുപിടിക്കാനെത്തും. തിരഞ്ഞെടുപ്പിന് 27 ദിവസമേ ബാക്കിയുള്ളൂ. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് അഹങ്കാരമാണ്. രാഹുലിന് 15 വര്‍ഷമായി ചെയ്യാനാകാത്തത് താന്‍ അഞ്ചുവര്‍ഷംകൊണ്ട് ചെയ്തുവെന്നും സ്മൃതി പറഞ്ഞിരുന്നു.

അമേഠിയും റായ്ബറേലിയുമടക്കമുള്ള മണ്ഡലങ്ങളില്‍ അഞ്ചാംഘട്ടമായ മേയ് 20-നാണ് വോടെടുപ്പ്. 26-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതോടെ നാമനിര്‍ദേശ പത്രികസമര്‍പ്പണം തുടങ്ങും. റായ്ബറേലിയിലും കൈസര്‍ഗഞ്ചിലും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അമേഠിയില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്ന സൂചന രാഹുല്‍ഗാന്ധിയും ഇതുവരെ നല്‍കിയിട്ടില്ല.

സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ഗാസിയാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പാര്‍ടിയുടെ തീരുമാനം അംഗീകരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയെത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

 

Keywords: Buzz on after cleaning, renovation work begin at Rahul Gandhi's Amethi house, New Delhi, News, Rahul Gandhi, Renovation Work, Amethi House, Lok Sabha Election, Politics, Candidate, Congress, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia