Vehicle Price |പുതിയ കാർ, ബൈക് വാങ്ങുകയാണോ? ജൂൺ മുതൽ മുതൽ കൂടുതൽ പണം ചിലവഴിക്കേണ്ടി വരും; കാരണമിതാണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) നിങ്ങൾ ഒരു പുതിയ കാറോ ബൈകോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ജൂൺ ഒന്ന് മുതൽ കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. തേർഡ് പാർടി ഇൻഷുറൻസിന്റെ വില വർധിപ്പിക്കാൻ കേന്ദ്ര സർകാർ തീരുമാനിച്ചതിനാൽ പുതിയ വാഹനം വാങ്ങുന്നത് രാജ്യത്തുടനീളം ചിലവേറിയതായിരിക്കും.
     
Vehicle Price  |പുതിയ കാർ, ബൈക് വാങ്ങുകയാണോ? ജൂൺ മുതൽ മുതൽ കൂടുതൽ പണം ചിലവഴിക്കേണ്ടി വരും; കാരണമിതാണ്

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, 1,000 സിസി എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകൾക്ക് 2019-20 ലെ 2,072 രൂപയിൽ നിന്ന് 2,094 രൂപയായിരിക്കും പുതിയ തുക. 1,000 സിസിക്കും 1,500 സിസിക്കും ഇടയിൽ എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകൾക്ക് 3,221 രൂപയിൽ നിന്ന്  3,416 രൂപയായും 1,500 സിസിക്ക് മുകളിലുള്ള കാറുകൾക്ക് 7,897 രൂപയിൽ നിന്ന് 7,890 രൂപയായി തേർഡ് പാർടി ഇൻഷുറൻസ് തുക കുറയും.

150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് 2,804 രൂപയുമായിരിക്കും പ്രീമിയം. അതേസമയം ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രീമിയം നിരക്കിൽ 7.5 ശതമാനം ഇളവുണ്ടാവും. 30 കിലോ വാട്സിന്റെ ഇലക്ട്രിക് പ്രൈവറ്റ് കാറിന് 1,780 രൂപയും, 30 കിലോ വാട്സിൽ കൂടുതലുള്ള എന്നാൽ 65 കിലോ വാട്സിൽ കൂടാത്തതുമായവയ്ക്ക്  2,904 രൂപയുമായിരിക്കും തുക അടക്കേണ്ടി വരിക.

12,000 കിലോഗ്രാമിൽ കൂടുതലുള്ള, എന്നാൽ 20,000 കിലോഗ്രാമിൽ കൂടാത്ത വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ, പുതുക്കിയ പ്രീമിയം 35,313 രൂപ ആയിരിക്കും. കൂടാതെ, 40,000 കിലോഗ്രാമിൽ കൂടുതലുള്ള വാണിജ്യ വാഹനങ്ങൾ കൊണ്ടുപോകുന്ന ചരക്കുകൾ കയറ്റുന്ന വാഹനങ്ങൾക്ക് പ്രീമിയം 2019-20 ലെ 41,561 രൂപയിൽ നിന്ന് 44,242 രൂപയായി വർധിക്കും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്ര മന്ത്രാലയം തേർഡ് പാർടി പ്രീമിയം നിരക്ക് വർധിപ്പിച്ചത്.

Aster mims 04/11/2022 Keywords: Newdelhi, News, National, Top-Headlines, Bike, Car, Discount, Buy, Ministry, Vehicle, Road, Transport, Insurance, Money, Buying a new car, bike? Get ready to shell out extra money from June; Here's why.

- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia