Accident | പശുവിനെ ഇടിക്കാതിരിക്കാനുള്ള ശ്രമം പാളി; ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്; സംഭവസ്ഥലത്തുനിന്ന് ഡ്രൈവർ ഓടിപ്പോയി
● ഛത്തർപൂരിൽ നിന്ന് ഇൻഡോറിലേക്ക് 34 യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
● ഇവരുടെ നില തൃപ്തികരമാണെന്ന് ചൻബില പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് രാജ് പിള്ള പറഞ്ഞു.
● ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, കേസെടുത്തു.
ഭോപാൽ: (KVARTHA) മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിമൂന്ന് പേർക്ക് പരിക്കേറ്റു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, പശുവിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വ്യക്തമായത്.
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സാസൻ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരിൽ പത്തുപേരെ പ്രാദേശിക ആശുപത്രിയിലും മൂന്നുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ചൻബില പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് രാജ് പിള്ള പറഞ്ഞു.
ഛത്തർപൂരിൽ നിന്ന് ഇൻഡോറിലേക്ക് 34 യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന് നടുവിലായി നിന്ന പശുവിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഡ്രൈവർ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ, ബസ് പശുവിനെ ഇടിക്കുകയും അപകടത്തിൽ അത് ചത്തുവെന്നും സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ ഡ്രൈവർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
#BusAccident #MadhyaPradesh #RoadSafety #CowCollision #DriverFlees #IndiaNews