ബസിന്റെ സീറ്റിനടിയിലെ ദ്വാ­ര­ത്തി­ലൂ­ടെ വീ­ണ് വി­ദ്യാര്‍­ത്ഥി­നി മ­രി­ച്ച­തില്‍ 3 പേര്‍ അ­റ­സ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബസിന്റെ സീറ്റിനടിയിലെ ദ്വാ­ര­ത്തി­ലൂ­ടെ വീ­ണ് വി­ദ്യാര്‍­ത്ഥി­നി മ­രി­ച്ച­തില്‍ 3 പേര്‍ അ­റ­സ്റ്റില്‍
ചെന്നൈ: സ്‌കൂള്‍ ബസിന്റെ സീറ്റിനടിയിലെ ദ്വാ­ര­ത്തിലൂടെ റോ­ഡി­ലേക്ക് വീണ് മല­യാ­ളിയായ വി­ദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബ­സിന്റെ ഉടമയടക്കം മൂന്ന് പേ­രെ പോലീസ് അറസ്റ്റ് ചെയ്തു. ബ­സ് ഡ്രൈവറും ബസ് ഓപറേറ്റും മ­റ്റൊ­രാ­ളു­മാ­ണ് പി­ടി­യിലായ­ത്.

മന:പൂര്‍വമല്ലാത്ത നരഹത്യക്കും അശ്രദ്ധമായ ഡ്രൈ­വ­ി­ങ്ങി­നു­മാണ്‌ പോ­ലീസ് കേസെടു­ത്തി­രി­ക്കു­ന്ന­ത്. ഇ­ക്കാ­ര്യ­ത്തില്‍ ത­ങ്ങള്‍ കു­റ്റ­ക്കാ­രെ­ല്ലെ­ന്നാ­ണ് സ്­കൂള്‍ മാ­നേ­ജ്‌­മെന്റ് പ­റ­യു­ന്ന­ത്. കരാറടിസ്ഥാനത്തില്‍ ഓടുന്ന ബസാ­ണി­ത്. ബസ് സ്‌കൂളിന്റെ പേരിലാണ് രജിസ്റ്റര്‍ ചെ­യ്­തി­ട്ടു­ള്ള­തെന്ന് ഗതാഗത വ­കു­പ്പി­ന്റെ അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യി­ട്ടു­ണ്ട്.

ബസിന്റെ സീറ്റിനടിയിലെ ദ്വാ­ര­ത്തി­ലൂ­ടെ വീ­ണ് വി­ദ്യാര്‍­ത്ഥി­നി മ­രി­ച്ച­തില്‍ 3 പേര്‍ അ­റ­സ്റ്റില്‍
പാ­ല­ക്കാട് ഒറ്റപ്പാലം പനയൂര്‍ ഈയംപാടിക്കല്‍ സേതുമാ­ധവന്‍-­പ്രിയ ദമ്പതികളുടെ മകള്‍ ശ്രുതിയാണ് (ഏ­ഴ്) അതിദാരുണമായി മരിച്ച­ത്. താംബരം മുടിച്ചൂരില്‍ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയായിരു­ന്നു അ­പ­ക­ടം. സേലയൂര്‍ സിയോണ്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ര­ണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരു­ന്നു മ­രി­ച്ച ശ്രുതി.

പ­ഴ­കിയ ബസിന്റെ സീറ്റിനടി­യില്‍ ച­വി­ട്ടുപ­ടി­ക്ക് സ­മീപ­ത്ത് ദ്വാ­ര­മു­ണ്ടാ­യി­രുന്നത് പലക വെച്ച് അടച്ചിരിക്കുകയായിരു­ന്നു. ബ­സ് റോഡിലെ കുഴിയിലിറങ്ങിയതിനെ തുടര്‍ന്ന് കു­ലു­ങ്ങു­ക­യും ദ്വാരം അടച്ചുവെച്ച പ­ല­ക ഇ­തോ­ടെ ഇളകി­പ്പോ­കു­കയും ചെ­യ്­ത­പ്പോള്‍ വി­ദ്യാര്‍­ത്ഥി­നി ഇതിലൂടെ താഴെ റോഡില്‍ വീ­ഴു­ക­യും തല്‍ക്ഷണം മ­രി­ക്കു­ക­യു­മാ­യി­രു­ന്നു. സ­ഹ­പാഠികള്‍ നിലവിളിച്ചെങ്കിലും ബ­സ് ഏറെ ദൂരം മുന്നോ­ട്ടു പോ­യാ­ണ് നിര്‍­ത്തി­യ­ത്.

സം­ഭവ­ത്തെ തു­ടര്‍­ന്ന് ത­ടി­ച്ചു­കൂ­ടിയ നാട്ടുകാര്‍ ബ­സ് ക­ത്തി­ച്ചു. ബസ് ഡ്രൈ­വ­റെയും ക്ലീനറെയും മര്‍­ദി­ച്ച­വ­ശ­രാ­ക്കി പോലീസിന് കൈമാ­റി.


Keywords: Chennai, National, Accident, Student, School bus
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia