മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി വന്ന ബസ് തമിഴ് നാട്ടില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരിക്ക്, 3പേരുടെ നില ഗുരുതരം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 10.05.2020) ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് തിരിച്ച 24 അംഗ സംഘം സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലെ കരൂരിന് സമീപം അപകടത്തില്‍പ്പെട്ടു. 10പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരം.

കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറിയുമായി കാരൂരില്‍ വച്ച് ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി വന്ന  ബസ് തമിഴ് നാട്ടില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരിക്ക്, 3പേരുടെ നില ഗുരുതരം

കേരളത്തിലേയ്ക്കെത്തുന്നതിന് പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാര്‍ഥികള്‍ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു. ഈ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

Keywords:  Bus carrying Malayali students from Bengaluru met with an accident, chennai, News, Accident, Injured, Hospital, Treatment, Malayalees, Nurse, Student, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia