Died | 'കസ്റ്റഡിയില്‍ വച്ച് പൊലീസ് മര്‍ദിച്ചുവെന്നും മാനസികമായി തകര്‍ന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി വീഡിയോ സന്ദേശം; പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയ്ക്കിടെ മരിച്ചു'

 


ADVERTISEMENT

ബംഗ്ലൂരു: (KVARTHA) കസ്റ്റഡി മര്‍ദനം ആരോപിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. മൈസൂരുവിലെ നാഗര്‍ലെ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

Died | 'കസ്റ്റഡിയില്‍ വച്ച് പൊലീസ് മര്‍ദിച്ചുവെന്നും മാനസികമായി തകര്‍ന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി വീഡിയോ സന്ദേശം; പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയ്ക്കിടെ മരിച്ചു'

പൊലീസ് മര്‍ദിച്ചുവെന്നും താന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ മര്‍ദിച്ചുവെന്ന ആരോപണം പൊലീസ് തള്ളി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പ്രദേശത്തെ രണ്ട് ഗ്രൂപുകള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിന് മുമ്പു തന്നെ യുവാവ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു യുവാവിനെയും സുഹൃത്തിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. 8.30 മണിയോടെ ഇയാള്‍ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. 11.30 ഓടെ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് വെറുതെവിട്ടിരുന്നു.

Keywords:  Burning Man Died During Treatment, Bengaluru, News, Died, Message, Allegation, Social Media, Police, Hospital, Treatment, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia