Viral | തന്റെ കുഞ്ഞിനെ മാറോടണച്ച് അമ്മ കംഗാരു; ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍; ഐഎഎസ് ഉദ്യോഗസ്ഥ പങ്കിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) അമ്മയുടെ സ്‌നേഹത്തിന് അതിരുകളില്ല. അമ്മയും കുഞ്ഞും മാത്രം പങ്കിടുന്ന ഒരു പ്രത്യേക ബന്ധമാണത്. ഇത് പരിശുദ്ധമായ വികാരമാണ്. അമ്മയുടെ അചഞ്ചലമായ സ്‌നേഹം പ്രകടമാകുന്ന അമ്മ കംഗാരുവിന്റെയും കുഞ്ഞിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.
           
Viral | തന്റെ കുഞ്ഞിനെ മാറോടണച്ച് അമ്മ കംഗാരു; ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍; ഐഎഎസ് ഉദ്യോഗസ്ഥ പങ്കിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോയില്‍, കുട്ടി കംഗാരുവും അമ്മയും പരസ്പരം ആലിംഗനം ചെയ്യുന്നത് കാണാം. അതേസമയം കുട്ടിയെ കരുതലോടെ ശ്രദ്ധാപൂര്‍വം പിടിക്കുകയും ചെയ്യുന്നുണ്ട് അമ്മ. കുഞ്ഞിന് ധാരാളം ചുംബനങ്ങള്‍ നല്‍കുന്നതും കാണാം. അമ്മയുടെ സ്‌നേഹം വീഡിയോയില്‍ വ്യക്തമായി കാണുകയും അത് അതിശയകരമായി ഏവരുടെയും മനസിനെ സ്പര്‍ശിക്കുകയും ചെയ്യുന്നു.

വീഡിയോ ഇതൊനോടകം 1.2 ലക്ഷം പേര്‍ കാണുകയും മൂവായിരം ലൈക്കുകള്‍ നേടുകയും ചെയ്തു.
'അമ്മ-ശിശു രസതന്ത്രം എപ്പോഴും നിലനില്‍ക്കും: നിര്‍വചിക്കാനാവാത്തത്', ഒരു ഉപയോക്താവ് കുറിച്ചു. മനുഷ്യ വികാരങ്ങളും മൃഗ വികാരങ്ങളും വ്യത്യസ്തമല്ലെന്ന് തെളിയിക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം.

Keywords:  Latest-News, National, Top-Headlines, Viral, Video, Social-Media, Bureaucrat Shares Video Of Mother Kangaroo Hugging Her Baby, Internet Is All Hearts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia