Bulldozer Action | കടുത്ത നടപടിയുമായി മധ്യപ്രദേശ് സര്‍കാര്‍; ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച പ്രതിയുടെ അനധികൃത കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി; നടപടി ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം
Jul 6, 2023, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്ന: (www.kvartha.com) ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച് പരസ്യമായി അപമാനിക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മധ്യപ്രദേശിലെ ബിജെപി നേതാവ് പ്രവേശ് ശുക്ലയ്ക്കെതിരെയാണ് തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ച് അപമാനിച്ചെന്ന പരാതി ഉയര്‍ന്നത്. സിദ്ധി ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.
പിന്നാലെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍കാര്‍. ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച പ്രതി പ്രവേഷ് ശുക്ലയുടെ അനധികൃധ കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രവേഷ് ശുക്ലയ്ക്കെതിരെ രാജ്യരക്ഷ നിയമം ചുമത്തി ഉത്തരവിറക്കി സിദ്ധി ജില്ലാ കലക്ടര്‍. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്തതെന്നും അധികൃതര്‍ അറിയിച്ചു.
ഐപിസി 294, 504 വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. കുബ്രിയിലെ വീട്ടില്‍ നിന്ന് പുലര്‍ചെ 2.30 ഓടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പ്രതിക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. സിദ്ധി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ അടുത്തയാളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം എംഎല്‍എ നിഷേധിച്ചു.
ചവിട്ടുപടിയില്‍ നിസ്സഹായനായി തല കുമ്പിട്ടിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാള്‍ സിഗററ്റ് പുക വലിച്ചുവിട്ടുകൊണ്ട് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും രൂക്ഷമായ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍ കര്‍ശന നടപടിയെടുത്ത് പ്രതിയെ പിടികൂടാന്‍ നിര്‍ദേശം നല്‍കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു.
Keywords: News, National, National-News, Bulldozer, Demolished, Home, Tribal Person, Attack, Bulldozer Demolishes Man's Home After He Urinates On Tribal Person.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

