Outrage | ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾക്ക് ചവിട്ടാൻ നിലത്തിട്ട് ഇന്ത്യൻ ദേശീയ പതാക; വലിയ പ്രതിഷേധവുമായി നെറ്റിസൻസ്
● ബംഗ്ലാദേശിലെ ബിയുഇടിയിലാണ് സംഭവം
● സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
● ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമമായി പ്രതികരണം.
ധാക്ക: (KVARTHA) ബംഗ്ലാദേശ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി (BUET) യിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിവാദമായി. യൂണിവേഴ്‌സിറ്റിയുടെ പ്രവേശന കവാടത്തിൽ ഇന്ത്യൻ പതാക നിലത്തിട്ടിരിക്കുന്നതും വിദ്യാർഥികൾ അടക്കം അത് ചവിട്ടി കടന്നുപോകുന്നതാണ് കാണുന്നത്. പതാകയെ അപമാനിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണെന്ന ആരോപണവും ഉയർന്നു.
ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയർന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് ഈ സംഭവ വികാസം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ ബംഗ്ലാദേശിൽ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ബിയുഇടിയിലെ സംഭവം ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു.
സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. 'ഒരു രാജ്യത്തിന്റെ ദേശീയ പതാക അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല', ഒരാൾ കുറിച്ചു. 'ഇത് അന്തർദേശീയ നിയമലംഘനമാണ്', 'ബംഗ്ലാദേശ് സർക്കാർ ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണം', 'ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ ഇത് ഇടയാക്കും' തുടങ്ങിയ പ്രതികരണങ്ങളാണ് കൂടുതലും കാണപ്പെടുന്നത്. ഈ സംഭവം ഇന്ത്യയുടെ ദേശീയ അഭിമാനത്തെ നേരിട്ട് അപമാനിച്ചതായി പലരും ചൂണ്ടിക്കാട്ടി.
This is from the Bangladesh University of Engineering and Technology (BUET) in Dhaka.
— Anshul Saxena (@AskAnshul) November 27, 2024
The national flag of India was placed at the BUET campus gate in such a way that people could walk on it and disrespect it. pic.twitter.com/WyURrMeDWM
ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നു. വിദ്യാഭ്യാസം, ജോലി, ചികിത്സ എന്നിവയ്ക്കായി ഇന്ത്യയിൽ വരുന്നതിനുള്ള അവസരങ്ങൾ നിഷേധിക്കണമെന്നും ഇന്ത്യൻ കോൺസുലേറ്റുകൾ അടച്ചുപൂട്ടണമെന്നും വിസകൾ റദ്ദാക്കണമെന്നും, ബംഗ്ലാദേശിനുള്ള സഹായങ്ങൾ നിർത്തണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. വിദ്യാർത്ഥികൾ ഒരു രാജ്യത്തിന്റെ ശക്തിയാണെന്നും അവർ എല്ലാ രാജ്യങ്ങളുടെയും ദേശീയ അഭിമാനത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും ചിലർ പ്രതികരിച്ചു.
ഡോ. ഇന്ദ്രനിൽ സാഹയുടെ പ്രതികരണം
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കൊൽക്കത്ത ആസ്ഥാനമായുള്ള പ്രമുഖ ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റ് (OB/GYN) ഡോ. ഇന്ദ്രനിൽ സാഹ താൻ ബംഗ്ലാദേശി രോഗികളെ തൽക്കാലം ചികിത്സിക്കില്ലെന്ന് ഫേസ്ബുക്കിൽ അറിയിച്ചു. 'എനിക്ക് രാജ്യമാണ് വലുത്, വരുമാനം പിന്നെയാണ്', എന്നായിരുന്നു 2.48 ലക്ഷം ഫോളോവേഴ്‌സുള്ള ഡോ. സാഹയുടെ പ്രതികരണം.
#BUET, #Bangladesh, #India, #IndianFlag, #Desecration, #Protest, #BoycottBangladesh