V Muralidharan | 2047-ല്‍ വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് കേന്ദ്രബജറ്റ്; കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായതാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍
Feb 1, 2024, 14:39 IST
ന്യൂഡെല്‍ഹി: (KVARTHA) 2047-ല്‍ വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് ധനമന്ത്രി നിര്‍മല സിതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കഴിഞ്ഞ 10 പത്ത് വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേകം ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും സാധിച്ചു.
ഇവ തുടരുമെന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ നയിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന കഴിഞ്ഞ 10 വര്‍ഷക്കാലത്തെ നരേന്ദ്രമോദി സര്‍കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ബജറ്റാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം കേരളം കടക്കെണിയില്‍ മുങ്ങിനില്‍ക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നൊക്കെയുള്ള സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന് പ്രയോജനപ്രദമാകുമെന്നും മുരളീധരന്‍ പറഞ്ഞു.
കൂടാതെ ഒരുകോടി വീടുകളില്‍ സൗജന്യ സൗരോര്‍ജ പ്ലാന്റുകളും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കെ എസ് ഇ ബിയുടെ നിരക്കുവര്‍ധനവില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

Keywords: Budget will guide the journey towards the goal of a developed Bharat: V Muralidharan, New Delhi, News, Politics, Union Budget, Minister V Muralidharan, KSEB, Economic Crisis, Youth, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.