Lakshadweep | മാലിദ്വീപ് വിവാദം ബജറ്റിൽ ലക്ഷദ്വീപിന് കോളടിക്കുമോ? മുഖച്ഛായ തന്നെ മാറും, ടൂറിസം മേഖലയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം

 


ന്യൂഡെൽഹി: (KVARTHA) ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇത്. പല മേഖലകളും വലിയ പ്രതീക്ഷയിലാണ്. ടൂറിസവും അത്തരമൊരു മേഖലയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാല ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം ഈ മേഖലയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ടൂറിസം മേഖലയ്ക്ക് ബജറ്റിൽ സർക്കാരിൽ നിന്ന് വലിയ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
  
Lakshadweep | മാലിദ്വീപ് വിവാദം ബജറ്റിൽ ലക്ഷദ്വീപിന് കോളടിക്കുമോ? മുഖച്ഛായ തന്നെ മാറും, ടൂറിസം മേഖലയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം

മാലിദ്വീപ് വിവാദം ലക്ഷദ്വീപിന് കോളടിക്കും

അടുത്തിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ ഉയർന്നുവന്നു. ഇതിന് പിന്നാലെയായി മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾ മറ്റൊരു തലത്തിലെത്തിച്ചു. മോദി കോമാളിയും ഇസ്രാഈലിന്‍റെ പാവയും എന്നായിരുന്നു യുവജന ശാക്തീകരണ ഉപമന്ത്രി മറിയം ഷിവുനയുടെ എക്സിലെ പോസ്റ്റ്.


പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാലദ്വീപ് ബഹിഷ്‌കരണ കാമ്പെയ്‌നുകള്‍ സാമൂഹികമാധ്യമങ്ങള്‍ നിറഞ്ഞു. ഇതിന് പിന്തുണയുമായി സെലിബ്രിറ്റികളും മറ്റും രംഗത്ത് എത്തിയതോടെ ലക്ഷദ്വീപിന്റെ ഗ്രാഫ് ഉയർന്നു. മാലദ്വീപിന് പകരം ഇന്ത്യക്കാര്‍ ലക്ഷദ്വീപിനെ ഉയര്‍ത്തിപ്പിടിക്കുകയും അവിടേക്ക് യാത്രകള്‍ നടത്തണമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചു.


ഈ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ ഊന്നൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ ആൻഡമാൻ നിക്കോബാറിലും പ്രത്യേക ശ്രദ്ധയുണ്ടാകും. പുതിയ കോട്ടേജ് ഹൗസുകൾ, റിസോർട്ടുകൾ, അതിഥി മന്ദിരങ്ങൾ, ഹോട്ടലുകൾ എന്നിവ നിർമിക്കുന്നതിന് പ്രോത്സാഹനം സാധ്യമാണ്. ഇതിനായി സർക്കാർ സബ്‌സിഡിയും പ്രഖ്യാപിച്ചേക്കും. കൂടുതൽ ഗതാഗത സൗകര്യങ്ങൾക്കും ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. വിമാനത്താവളത്തിൽ നിന്ന് ദ്വീപിലേക്ക് പോകാൻ മാലിദ്വീപിൽ ജെട്ടികൾ ഉള്ളത് പോലെ ലക്ഷദ്വീപിലും സമാനമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

സാഗർമാല പദ്ധതിക്കും ബജറ്റിൽ പ്രോത്സാഹനം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനും തുടർന്നുള്ള മാലിദ്വീപുമായുള്ള തർക്കത്തിനും ശേഷം ലക്ഷദ്വീപിനെ മാലിദ്വീപ് പോലെ വികസിപ്പിക്കാൻ ഇടക്കാല ബജറ്റിൽ രൂപരേഖ ഉണ്ടാകാമെന്ന് കരുതുന്നവരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശന വേളയിൽ 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നുവെന്നത് ശ്രദ്ധേയമാണ്.

Keywords:  News-Malayalam-News, National, National-News, Budget, Lakshadweep, New Delhi, Tourism, Finance, Govt, Budget kindles hopes for tourism sector in Lakshadweep.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia