Tax regime | പഴയതോ പുതിയതോ, ബജറ്റിന് ശേഷം നിങ്ങൾ ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ഉചിതം? അറിയാം 

 
OLD tax regim
OLD tax regim

Image Credit: Representational Image Generated by Meta AI

3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല

ന്യൂഡൽഹി: (KVARTHA) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയിലെ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളാണ് പറഞ്ഞിട്ടുള്ളത്. ഇവയില്‍ ഏറ്റവും സുപ്രധാനം നികുതി സ്ലാബുകളില്‍ വരുത്തിയ മാറ്റമാണ്. മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല, അതേസമയം 3 ലക്ഷം മുതല്‍ 7 ലക്ഷം വരെ 5%, 7 ലക്ഷം മുതല്‍ 10 ലക്ഷം വരെ 10%, 10 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15%, 12 ലക്ഷം മുതല്‍ -15 ലക്ഷം വരെ 20%, 15 ലക്ഷത്തിനും അതിനുമുകളിലും 30% എന്നിങ്ങനെയാണ് നികുതി ഘടന വിശാലമാക്കിയത്. 

ശമ്പളമുള്ള ജീവനക്കാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തി.
പുതിയ നികുതി വ്യവസ്ഥയില്‍ ജീവനക്കാര്‍ക്ക് നികുതിയിളവ് നല്‍കുന്ന ഒരു ജീവനക്കാരന്റെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS) അക്കൗണ്ടിലേക്ക്, തൊഴിലുടമയുടെ സംഭാവനയുടെ പരിധി നേരത്തെയുള്ള 10% ല്‍ നിന്ന് അടിസ്ഥാന ശമ്പളത്തിന്റെ 14% ആയി ഉയര്‍ത്തി. ഈ മാറ്റങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, പുതിയ നികുതി വ്യവസ്ഥയിലെ മൊത്തം നികുതി ലാഭം പരമാവധി 17,500 ആയിരിക്കും. 

ബജറ്റ് മുന്നോട്ട് വച്ച  കിഴിവ്, ഇളവ് രഹിത ലളിതവല്‍ക്കരിച്ച ഈ ഭരണത്തിലേക്ക് ആളുകള്‍  മാറണ്ടേതുണ്ടോ?  ഇതിനായി പഴയതും പുതിയതുമായ  നികുതി വ്യവസ്ഥകളെ വരുമാനവുമായി താരതമ്യം ചെയ്യേണ്ടിയിരിക്കുന്നു. 

ഇതില്‍ ആദ്യത്തെ കാര്യം എന്തെന്നാല്‍ നിങ്ങളുടെ വാര്‍ഷിക വരുമാനം ഏഴ് ലക്ഷം രൂപ വരെ ആണെങ്കില്‍, പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുക, കാരണം സെക്ഷന്‍ 87എ പ്രകാരം 25,000 രൂപയുടെ നികുതി ഇളവ് നിങ്ങളുടെ നികുതി ബാധ്യത പൂജ്യമാക്കുന്നു. അതേസമയം  75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് കിഴിവ് ലഭിക്കുന്നതിനാല്‍ ശമ്പളം വാങ്ങുന്ന ആളുകള്‍ക്ക് പ്രതിവര്‍ഷം 7.75 ലക്ഷം രൂപയെങ്കിലും സമ്പാദിക്കുന്നതുവരെ ആദായ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ ഈ ആനുകൂല്യം സ്വയം തൊഴിലുകാര്‍ക്ക് ലഭ്യമല്ല.

നികുതി പരിധിക്ക് മുകളില്‍ വരുമാനമുള്ളവര്‍ പഴയ നികുതി വ്യവസ്ഥയില്‍ ക്ലെയിം ചെയ്യാന്‍ കഴിയുന്ന കിഴിവുകളുടെയും ഇളവുകളുടെയും ആകെ തുക കണക്കാക്കേണ്ടതുണ്ട്. ഇതിനായി ഓരോ വരുമാന നിലയ്ക്കും ബ്രേക്ക്-ഇവന്‍ തുക കണക്കാകേണ്ടതുണ്ട്. നിങ്ങളുടെ കിഴിവുകളും ഇളവുകളും ബ്രേക്ക്-ഇവന്‍ തുകയേക്കാള്‍ കൂടുതലാണെങ്കില്‍, പഴയ നികുതി വ്യവസ്ഥയിലേക്ക് പോകുക, അല്ലാത്തപക്ഷം പുതിയ നികുതി വ്യവസ്ഥയായിരിക്കും മികച്ചത്. 

10 ലക്ഷം രൂപ വാര്‍ഷിക വരുമാനത്തിന്, നിക്ഷേപങ്ങള്‍, സംഭാവനകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയ്ക്കെതിരായ നികുതിയിളവ് കണക്കാക്കിയാല്‍ 3.5 ലക്ഷം രൂപയാണ് ബ്രേക്ക്-ഇവന്‍ പരിധി.  കിഴിവുകള്‍ ബ്രേക്ക് ഈവന്‍ പരിധിയേക്കാള്‍ കൂടുതലായതിനാല്‍, പഴയ വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ വാര്‍ഷിക വരുമാനം 15 ലക്ഷം ആണെങ്കില്‍, നിങ്ങള്‍ക്ക് 4.58 ലക്ഷത്തില്‍ കൂടുതല്‍ കിഴിവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ പഴയ നികുതി വ്യവസ്ഥയിലേക്ക് പോകണം. ഏറ്റവും ഉയര്‍ന്ന ബ്രെക്ഇവന്‍ പോയിന്റ് 4.83 ലക്ഷം ആണ്, ഇത് 15.75 ലക്ഷം മുതല്‍ 5 കോടി വരെയുള്ള വരുമാന നിലകള്‍ക്ക് ബാധകമാണ്.

ബൈ ദി ബുക്ക് എൽഎൽപി കണ്‍സള്‍ട്ടിങ്ങിന്റെ സഹസ്ഥാപകനും പങ്കാളിയുമായ അനുരാഗ് ജെയിന്‍ പറയുന്നതിങ്ങനെ: 'വാര്‍ഷിക വരുമാനം  5 കോടിയില്‍ കൂടുതല്‍ ഉള്ള ആളുകള്‍ ഈ താരതമ്യം ചെയ്യേണ്ടതില്ല. അവര്‍ എപ്പോഴും പുതിയ നികുതി വ്യവസ്ഥയിലേക്ക് പോകുന്നതാണ് നല്ലത്. പഴയ നികുതിയില്‍ 37% ന് പകരം പുതിയ നികുതി വ്യവസ്ഥയില്‍ 25% എന്ന കുറഞ്ഞ സര്‍ചാര്‍ജ് നിരക്കാണ് ബാധകമായിരിക്കുന്നത്'. 

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നവീന്‍ വാധ്വ, ആളുകളുടെ വരുമാന പരിധിയും ആകെ ചിലവും നികുതിയിളവുകളും കണക്കാക്കി. സെക്ഷന്‍ 80 സി  പ്രകാരം 4 ലക്ഷം മുതല്‍ 1.5 ലക്ഷം, സെക്ഷന്‍ 80 ഡി പ്രകാരം 50,000 (സ്വന്തം ചെലവുകള്‍ക്ക്  25,000, രക്ഷിതാക്കള്‍ക്ക് 25,000),  സെക്ഷന്‍ 24 ബി പ്രകാരം ഭവനവായ്പയുമായി ബന്ധപ്പെട്ട പലിശയ്ക്ക് 2 ലക്ഷം എന്നിങ്ങനെയുള്ള കിഴിവുകളാണ് ആളുകള്‍ സാധാരണയായി തിരഞ്ഞെടുക്കുന്നത്. 

'നിങ്ങളുടെ വാര്‍ഷിക വരുമാനം 14.75 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍,  4 ലക്ഷം ആയിരിക്കും കിഴിവ്. അതുകൊണ്ട് തന്നെ പുതിയ നികുതി വ്യവസ്ഥയായിരിക്കും കൂടുതല്‍ പ്രയോജനകരം. അതേസമയം 14.75 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ പഴയ നികുതി വ്യവസ്ഥയിലേക്ക് പോകണം. ഈ വരുമാന പരിധി 7.75 ലക്ഷം വരും. അതിനാല്‍ നിങ്ങള്‍ സെക്ഷന്‍ 80C, 80D എന്നിവയ്ക്ക് കീഴില്‍ മാത്രമുള്ള കിഴിവുകള്‍ ആയിരിക്കും തിരഞ്ഞെടുക്കുക.' ടാക്‌സ്മാന്‍ വൈസ് പ്രസിഡന്റ് വാധ്വ വ്യക്തമാക്കി. 

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 70% നികുതിദായകര്‍ പുതിയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തത്. 'നിര്‍ദിഷ്ട മാറ്റങ്ങള്‍ വ്യക്തികള്‍ക്ക് പഴയ നികുതി വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനുപകരം പുതിയ നികുതി വ്യവസ്ഥയില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യമായ പ്രചോദനം നല്‍കും. വ്യക്തിഗതമായി നിക്ഷേപം നടത്തണം എന്ന ചിന്താഗതിയില്‍ അത്യന്തം ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നതിനാല്‍ ഇത് സ്വാഗതാര്‍ഹമാണ്. ജെയിന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia