NPS Changes | പുതിയ പെൻഷൻ പദ്ധതിയിൽ വരുമോ അടിമുടി മാറ്റങ്ങൾ? ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും; നേട്ടം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും
Jan 24, 2024, 10:56 IST
ന്യൂഡെൽഹി: (KVARTHA) പുതിയ പെൻഷൻ പദ്ധതി (NPS) കൂടുതൽ ആകർഷകമാക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. 2024 ലെ ബജറ്റിൽ എൻപിഎസ് സംബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മുതിർന്ന പൗരന്മാർക്കും ഇളവിനുള്ള വ്യവസ്ഥകൾ ഉണ്ടാകുമെന്ന് കരുതുന്നു. പെൻഷൻ ഫണ്ട് റെഗുലേറ്ററും എൻപിഎസിൽ ചില മാറ്റങ്ങൾ സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. പഴയ പെൻഷൻ പദ്ധതിയുമായി (OPS) താരതമ്യം ചെയ്യുമ്പോൾ ജീവനക്കാരുടെയും മറ്റും ആശങ്കകൾ കണക്കിലെടുത്ത് എൻപിഎസിൽ മെച്ചപ്പെടുത്തലുകൾ വരുത്തിയേക്കുമെന്നാണ് സൂചന.
പഴയ പദ്ധതിപ്രകാരം അവസാന ശമ്പളത്തിന്റെ പകുതിയാണ് പെൻഷൻ. എന്നാല്‍ എന്‍പിഎസില്‍ ഇതിന്റെ പത്തിലൊന്നു തുക പോലും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ബജറ്റിന് മുമ്പ്, 75 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കുള്ള തുക അടയ്ക്കലിനും പിൻവലിക്കലുകൾക്കും നികുതി ഇളവ് വർധിപ്പിച്ച് സർക്കാർ എൻപിഎസ് കൂടുതൽ ആകർഷകമാക്കിയേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎയും എൻപിഎസ് സംഭാവനകളുടെ നികുതി ഇളവ് 12 ശതമാനമായി ഉയർത്തണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്, ഇത് നിലവിൽ 10 ശതമാനമാണ്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ:
പിഎഫ്ആർഡിഎയുടെ ശുപാർശകളുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ലഭിക്കും. ശുപാർശ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ, പുതിയ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുന്ന ജീവനക്കാർക്കും തൊഴിലുടമകൾക്കും പത്തിന് പകരം 12 ശതമാനം നികുതി ഇളവുണ്ടാവും. നിലവിൽ, തൊഴിലുടമയും ജീവനക്കാരനും പിഎഫ് അക്കൗണ്ടിൽ 12-12 ശതമാനം തുക അടയ്ക്കുന്നു. ഇതിന് നികുതി ഇളവും ലഭിക്കും. അതേസമയം, എൻപിഎസിൽ സ്വകാര്യമേഖലയ്ക്ക് 10 ശതമാനം തുക അടച്ചാൽ മാത്രമേ നികുതി ഇളവ് ലഭിക്കൂ. ഇവിടെയും നികുതി ഇളവ് 12 ശതമാനമായി ഉയർത്തണമെന്ന് പിഎഫ്ആർഡിഎ വ്യക്തമാക്കിയിട്ടുണ്ട്.
എൻപിഎസിലെ അധിക വിഹിതത്തിൽ ഇളവ് നൽകുന്നതും പുതിയ നികുതി വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാരിനുണ്ട്. നിലവിൽ, പഴയ നികുതി വ്യവസ്ഥയിൽ, ആദായനികുതി നിയമ പ്രകാരം 50,000 രൂപയുടെ അധിക ഇളവ് നൽകുന്നുണ്ട്. എൻപിഎസിന്റെ ടയർ-1 അക്കൗണ്ടിൽ ലഭ്യമായ ഈ ഇളവ് പുതിയ നികുതി വ്യവസ്ഥയിലും ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വയോജനങ്ങൾക്ക് പലിശയിൽ ഇളവ് ലഭിക്കും:
സാമ്പത്തിക ഉപദേശവും ഓഡിറ്റും നൽകുന്ന ആഗോള സ്ഥാപനമായ ഡെലോയിറ്റ് പറയുന്നതനുസരിച്ച്, 75 വയസിന് മുകളിലുള്ള നിക്ഷേപകർക്ക് എൻപിഎസിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ് നൽകാം. ഇത്തരം മുതിർന്ന പൗരന്മാരെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കഴിഞ്ഞ വർഷം പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിയത്. ഈ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
Keywords: News, National, New Delhi, NPS, Budget, Finance, Govt, Pension, Employees, Lok Sabha Election, Budget 2024: Centre may announce steps to make NPS more attractive.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.