Govt Jobs | ബിഎസ്എഫിൽ വിവിധ തസ്തികളിൽ ബംപർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

 


ന്യൂഡെൽഹി: (KVARTHA) ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ഇന്ത്യയുടെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന കേന്ദ്ര സായുധ സേനയാണ്. ബിഎസ്എഫിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇപ്പോൾ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ പാരാ മെഡിക്കൽ സ്റ്റാഫ്, എസ്.എം.ടി വർക്ക്‌ഷോപ്പ്, വെറ്ററിനറി സ്റ്റാഫ്, ഇൻസ്‌പെക്ടർ (ലൈബ്രേറിയൻ) എന്നീ തസ്തികകളിലേക്കാണ് അവസരം. മൊത്തം 141 തസ്തികകളിലേക്കാണ് നിയമനം നടത്തുക. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
  
Govt Jobs | ബിഎസ്എഫിൽ വിവിധ തസ്തികളിൽ ബംപർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


ഒഴിവ് വിശദാംശങ്ങൾ

പാരാ മെഡിക്കൽ സ്റ്റാഫ്

എസ്ഐ (സ്റ്റാഫ് നഴ്സ്) - 14
എഎസ്ഐ (ലാബ് ടെക്നീഷ്യൻ) - 38
എഎസ്ഐ (ഫിസിയോതെറാപ്പിസ്റ്റ്) - 47


എസ്.എം.ടി

എസ്ഐ (വെഹിക്കിൾ മെക്കാനിക്ക്) - 03
കോൺസ്റ്റബിൾ (ഒ ടി ആർ പി) - 01
കോൺസ്റ്റബിൾ (എസ്‌കെടി) - 01
കോൺസ്റ്റബിൾ (ഫിറ്റർ) - 04
കോൺസ്റ്റബിൾ (കാർപെന്റർ) - 02
കോൺസ്റ്റബിൾ (ഓട്ടോ ഇലക്ട്രീഷ്യൻ) - 01
കോൺസ്റ്റബിൾ (വെഹിക്കിൾ മെക്കാനിക്ക്) - 22
കോൺസ്റ്റബിൾ (ബി.എസ്.ടി.എസ്) - 02
കോൺസ്റ്റബിൾ (അപ്‌ഹോൾസ്റ്റർ) - 01


വെറ്ററിനറി സ്റ്റാഫ്

ഹെഡ് കോൺസ്റ്റബിൾ - 01
കോൺസ്റ്റബിൾ (കേണൽമാൻ) - 02
ഇൻസ്പെക്ടർ (ലൈബ്രേറിയൻ) - 02


യോഗ്യതയും പ്രായപരിധിയും

വിവിധ തസ്തികകളിലേക്ക് യോഗ്യതയും പ്രായപരിധിയും വ്യത്യസ്തമായി നിശ്ചയിച്ചിട്ടുണ്ട്. കോൺസ്റ്റബിൾ തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ ഐടിഐ ഉള്ളവർക്ക് അപേക്ഷിക്കാം. 18 വയസ് മുതൽ 25 വയസ് വരെയാണ് നിശ്ചിത പ്രായപരിധി. ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ള ഡിപ്ലോമക്കാർക്ക് എസ്ഐ (വെഹിക്കിൾ മെക്കാനിക്ക്) തസ്തികയിലേക്ക് അപേക്ഷിക്കാം. പരമാവധി 30 വയസാണ് പ്രായപരിധി.

എസ്ഐ (സ്റ്റാഫ് നഴ്‌സ്) ഉദ്യോഗാർത്ഥികൾക്ക് ജിഎൻഎം യോഗ്യത ഉണ്ടായിരിക്കണം, നിശ്ചിത പ്രായപരിധി 21 മുതൽ 30 വയസ് വരെ ആയിരിക്കണം. വെറ്ററിനറി സ്റ്റാഫിന് 18 മുതൽ 25 വയസ് വരെയാണ് പ്രായപരിധി . പത്താം ക്ലാസ് പാസായവർക്ക് കോൺസ്റ്റബിളിന് (കേണൽൽമാൻ) അപേക്ഷിക്കാം. ബയോളജിയിലോ വിഎൽഡിഎയിലോ 12-ാം ക്ലാസ് പാസായവർക്ക് എച്ച്സി (വെറ്ററിനറി) തസ്തികയിലേക്ക് അപേക്ഷിക്കാം.


തിരഞ്ഞെടുക്കൽ പ്രക്രിയയും അപേക്ഷാ ഫീസും

എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കാൻ, ജനറൽ ഒബിസി/ജനറൽ ഒബിസി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അപേക്ഷാ ഫീസ് വേണ്ട.


എങ്ങനെ അപേക്ഷിക്കാം

* ബിഎസ്എഫിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www(dot)rectt(dot)bsf(dot)gov(dot)in സന്ദർശിക്കുക
* Apply Online ക്ലിക്കുചെയ്യുക.
* എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക.
* ഫോട്ടോയും വിരലടയാളവും ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യുക.
* ഫീസ് അടയ്ക്കുക. ഫോം സമർപ്പിക്കുക.

Keywords: News, News-Malayalam-News, National, Jobs, BSF Recruitment 2024 Notification Out For 141 Group A, B and C Posts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia