അസാമാന്യ പ്രകടനവുമായി ബിഎസ്എഫ് ജവാന്‍; കൊടും തണുപ്പില്‍ 40 സെകന്‍ഡിനുള്ളില്‍ 47 പുഷ് അപ്
Jan 24, 2022, 12:54 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.01.2022) അതിര്‍ത്തിയിലെ കൊടുംതണുപ്പില്‍ 40 സെകന്‍ഡിനുള്ളില്‍ 47 പുഷ് അപ് എടുത്ത് ബി എസ് എഫ് ജവാൻ വിസ്മയിപ്പിക്കുന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്എഫ്) ഔദ്യോഗിക ട്വിറ്റെര്‍ പ്രൊഫൈലിലാണ് പുഷ് അപ് വീഡിയോ അപ്‌ലോഡ് ചെയ്തത്.
മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. വിശ്വസിക്കാനാകുന്നില്ലെന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
40 seconds. 47 push ups.
— BSF (@BSF_India) January 22, 2022
Bring it ON.#FitIndiaChallenge@FitIndiaOff@IndiaSports
@@PIBHomeAffairs pic.twitter.com/dXWDxGh3K6
തണുപ്പിനെ അതിജീവിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ പുഷ് അപുകള്‍ പൂര്‍ത്തിയാക്കിയ ജവാനെ ചിലര്‍ സല്യൂട് ചെയ്തു. ഒരു കൈകൊണ്ടാണ് പുഷ് അപുകള്‍ ചെയ്യുന്നതെന്നത് വീഡിയോയില്‍ കാണാം. കയ്യുറകള്‍ പോലും ധരിക്കാതെയാണ് പുഷ് അപ് ചെയ്തതെന്നും ശ്രദ്ധേയം.
Keywords: BSF jawan completes 47 push ups within 40 seconds in biting cold weather, Newdelhi, National, Top-Headlines, News, Cold, Snow Fall, Army, Weather, Push up.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.