BS Yediyurappa | ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം: ചികമംഗ്ലൂറിലെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ബി എസ് യെഡിയൂരപ്പ

 


ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചികമംഗ്ലൂര്‍ ജില്ലയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡിയൂരപ്പ. ഇതോടെ കര്‍ണാടക ബിജെപിക്കുള്ളിലെ ഭിന്നത കൂടുതല്‍ മറനീക്കി പുറത്തുവന്നിരിക്കയാണ്.

ബിജെപിയുടെ ദേശീയ ജെനറല്‍ സെക്രടറിയായ സിടി രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യെഡിയൂരപ്പയെ ഘരാവോ ചെയ്തത്. ഇതോടെ പരിപാടി റദ്ദാക്കി യെഡിയൂരപ്പ തിരികെ പോവുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകന്‍ ബിവൈ വിജയേന്ദ്ര, കുടുംബ കോട്ടയായ ഷിമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ നിന്ന് മത്സരിക്കുമെന്ന യെഡിയൂരപ്പയുടെ പ്രഖ്യാപനം സിടി രവി തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രചാരണത്തിന് തടസ്സവുമായി സിടി രവിയുടെ അനുയായികള്‍ എത്തിയത്.

BS Yediyurappa | ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം: ചികമംഗ്ലൂറിലെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ബി എസ് യെഡിയൂരപ്പ

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ 'വിജയ് സങ്കല്‍പ യാത്ര' നയിക്കാന്‍ യെഡിയൂരപ്പ എത്തിയതോടെയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചികമംഗ്ലൂര്‍ ജില്ലയിലെ മുദിഗെരെ മണ്ഡലത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുദിഗെരെ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ ലക്ഷ്യമിടുന്ന എംപി കുമാരസ്വാമി എംഎല്‍എയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടികറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പാര്‍ടി പ്രവര്‍ത്തകരും സിടി രവിയുടെ അനുയായികളും യെഡിയൂരപ്പയുടെ കാര്‍ തടഞ്ഞത്.

വിവാദങ്ങള്‍ക്ക് പേരുകേട്ട കുമാരസ്വാമിയെ പാര്‍ടിയിലെ ഒരു വിഭാഗം ബാധ്യതയായാണ് കാണുന്നത്. അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന ആവശ്യം പാര്‍ടിക്കുള്ളില്‍ ശക്തമാണെങ്കിലും, അദ്ദേഹത്തിന് യെഡിയൂരപ്പയുടെ പിന്തുണയുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രചാരണം റദ്ദാക്കാന്‍ യെഡിയൂരപ്പ നിര്‍ബന്ധിതനാകുകയായിരുന്നു.

Keywords:  BS Yediyurappa Surrounded By BJP Workers, Forced To Cancel Poll Campaign, Bangalore, News, Karnataka, Assembly Election, Protest, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia