SWISS-TOWER 24/07/2023

Bruce Lee Death | ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ആരാധകരെ ത്രസിപ്പിച്ച ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ചത് അമിതമായ വെള്ളം കുടിയോ? ചര്‍ചയായി പുതിയ പഠനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ആരാധകരെ ത്രസിപ്പിച്ച ചൈനീസ് ആയോധനകലാ വിദഗ്ധന്‍ ബ്രൂസ് ലീ മരിച്ചിട്ട് 49 വര്‍ഷമാകുന്നു. 1973 ജൂലൈയിലായിരുന്നു ബ്രൂസ് ലീ ലോകത്തോട് വിട പറഞ്ഞത്. മരിക്കുമ്പോള്‍ 32 വയസ് മാത്രമായിരുന്നു ലോകം മുഴുവന്‍ ആരാധകരെ നേടിയ താരത്തിന്റെ പ്രായം. 
Aster mims 04/11/2022

ലോകപ്രശസ്തനായ നടന്‍ കൂടിയായിരുന്ന ബ്രൂസ് ലീയുടെ മരണകാരത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചാരത്തിലുണ്ട്. എന്നാലിപ്പോള്‍, ബ്രൂസ് ലീയുടെ മരണം സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നൊരു പഠനറിപോര്‍ട് വലിയ രീതിയില്‍ ചര്‍ചകളില്‍ നിറയുകയാണ്. ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാണെന്നാണ് പഠനത്തില്‍ പറയുന്നു. 

സെറിബ്രല്‍ എഡിമ (തലച്ചോറിലുണ്ടായ നീര്‍വീക്കം) ബാധിച്ചാണ് ബ്രൂസ് ലീ മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ടം റിപോര്‍ട്. അദ്ദേഹം ഉപയോഗിച്ച വേദനസംഹാരികളാണ് ഇതിനുകാരണമെന്നുമായിരുന്നു അനുമാനങ്ങള്‍. എന്നാല്‍ അമിതമായി വെള്ളം കുടിച്ചതിനാല്‍ വൃക്ക തകരാറിലായാണ് ബ്രൂസ് ലീ മരിച്ചതെന്ന് പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. ക്ലിനികല്‍ കിഡ്‌നി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

Bruce Lee Death | ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ആരാധകരെ ത്രസിപ്പിച്ച ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ചത് അമിതമായ വെള്ളം കുടിയോ? ചര്‍ചയായി പുതിയ പഠനം


അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുകയും ഇത് ഹൈപോനാട്രീമിയക്ക് കാരണമാവുകയും ചെയ്തു. വൃക്കയുടെ പ്രവൃത്തന വൈകല്യം കാരണം കുടിക്കുന്ന വെള്ളത്തിനാനുപാതികമായി മൂത്രത്തിലൂടെ വെള്ളം പുറന്തള്ളാനും കഴിഞ്ഞിരുന്നില്ല. ഹൈപോ നട്രീമിയയാണ് സെറിബ്രല്‍ എഡിമയിലേക്ക് നയിച്ചതെന്നും പഠനത്തിലുണ്ട്.

ഡയറ്റിന്റെ ഭാഗമായി ബ്രൂസ് ലീ ദ്രാവക രൂപത്തിലുള്ള ഭഷണമായിരുന്നു കൂടുതല്‍ കഴിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിന്‍ഡ തന്നെ പറഞ്ഞിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചതും ബ്രൂസ് ലീയുടെ ദാഹം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. 

ധാരാളം വെള്ളം കുടിക്കണണമെന്ന് വാദിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും ചരിത്രരേഖകള്‍ പറയുന്നു. 'ബീ വാടര്‍- മൈ ഫ്രണ്ട്' എന്ന വിഖ്യാതമായ അദ്ദേഹത്തിന്റെ പ്രയോഗം തന്നെ ഇതിന് തെളിവായി ഗവേഷകര്‍ നിരത്തുന്നു. 

ഏതായാലും പുതിയ പഠനം പുറത്തുവന്നതോടെ ബ്രൂസ് ലീയുടെ മരണത്തെക്കുറിച്ചുള്ള ചര്‍ചകള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. 

Keywords:  News,National,India,Death,Entertainment,Actor,Study,Social-Media,Top-Headlines,Trending,Actor, Bruce Lee died from drinking too much water, new study claims

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia